|

അഞ്ചിലും തകര്‍ന്ന് ലങ്ക; കോഹ്‌ലിയ്ക്ക് 30-ാം സെഞ്ച്വറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം. ഇതോടെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ആറു വിക്കറ്റിനാണ് വിരാട് കോഹ്‌ലിയും സംഘവും ലങ്കയെ തകര്‍ത്തത്.

സെഞ്ച്വറി നേടിയ നായകന്‍ കോഹ്‌ലി തന്നെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. ലങ്ക ഉയര്‍ത്തിയ 239 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 46.3 ഓവറില്‍ മറികടന്നു

116 പന്തില്‍ നിന്ന് 110 റണ്‍സെടുത്ത നായകനൊപ്പം 63 റണ്‍സെടുത്ത കേദാര്‍ ജാദവും ചേര്‍ന്നാണ് ലങ്കയുടെ 238 എന്ന സ്‌കോറിനെ മറികടന്നത്. മനീഷ് പാണ്ഡെ 39 റണ്‍സെടുത്തു.


Also Read: ‘അവരില്‍ നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്’; കണ്ണുനിറച്ച് ഹര്‍ഭജന്റെ ട്വീറ്റ്, വീഡിയോ കാണാം


കോഹ്‌ലിയുടെ ഏകദിനത്തിലെ 30-ാം സെഞ്ച്വറിയാണ് കൊളംബോയില്‍ പിറന്നത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്കയെ അഞ്ച് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് തകര്‍ത്തത്.

ചാഹലിന്റെ പന്തില്‍ അഖില ധനഞ്ജയയെ സ്റ്റംപ് ചെയ്ത് പുറത്താക്കിയ ധോണി 100 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പറുമായി. നേരത്തെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.

ഇനി ടി-20 മത്സരം കൂടി ലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയ്ക്ക് ബാക്കിയുണ്ട്.

Video Stories