മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ അവസാന ടി-20 യില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് ജയം. ഇതോടെ ടി-20 പരമ്പര ഇന്ത്യ തൂത്തുവാരി. അവസാന ഓവര്‍ വരെ നീണ്ടു നിന്ന മത്സരത്തില്‍ നാലു പന്ത് ബാക്കി നില്‍ക്കെയാണ് ഇന്ത്യന്‍ ജയം. ആദ്യം ബാറ്റു ചെയ്ത ലങ്ക ഏഴു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണെടുത്തത്.
ഇന്ത്യയ്ക്കു വേണ്ടി മനീഷ് പാണ്ഡെ 39 റണ്‍സെടുത്തു. താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണു. എന്നാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലങ്കയ്ക്ക് കഴിഞ്ഞില്ല.
ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ, ജയ്ദേവ് ഉനദ്ഘട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മലയാളി താരം ബേസില്‍ തമ്പിക്ക് മൂന്നാം മല്‍സരത്തിലും ടീമില്‍ ഇടം നേടാനായില്ല. എന്നാല്‍ വാഷിങ്ടന്‍ സുന്ദര്‍ ഇന്ന് ആദ്യ മല്‍സരത്തിനിറങ്ങി. ജസ്പ്രീത് ബുംമ്രയ്ക്ക് പകരമായി മുഹമ്മദ് സിറാജും ടീമിലെത്തി.
ചതുരംഗ ഡിസില്‍വക്ക് പകരം ധനുഷ്‌ക ഗുണതിലകയും എയ്ഞ്ചലോ മാത്യൂസിന് പകരം ദാസുന്‍ ഷനകയും ഇറക്കി ടീമില്‍ ചെറിയ മാറ്റം വരുത്തിയാണ് ശ്രീലങ്ക ഇന്നിറങ്ങിയത്.