നാഗ്പൂര്‍: മൂന്നാം ട്വന്റി 20യില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 30 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 19.2 ഓവറില്‍ 144 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ന്യൂദല്‍ഹിയില്‍ നടന്ന ആദ്യ മത്സരം തോറ്റ ഇന്ത്യ തുടര്‍ന്ന് നടന്ന രണ്ട് കളികളും വിജയിച്ചാണ് പരമ്പര നേടിയത്.
ഹാട്രിക്കുള്‍പ്പെടെ ആറു വിക്കറ്റുകള്‍ സ്വന്തമാക്കി ദീപക് ചഹര്‍ ഇന്ത്യയുടെ വിജയ ലക്ഷ്യം ഉറപ്പിച്ചു. 3.2 ഓവറില്‍ ഏഴു റണ്‍സ് മാത്രം വഴങ്ങിയാണ് ആറു വിക്കറ്റെടുത്തത്. അന്താരാഷ്ട്ര ട്വന്റി 20യില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ലിറ്റന്‍ദാസ്, സൗമ്യ സര്‍ക്കാര്‍, മുഹമ്മദ് മിഥുന്‍, അമിനുല്‍ ഇസ്‌ലാം, ഷാഫിയുല്‍ ഇസ്‌ലാം, മുസ്തഫിസുര്‍ റഹീം എന്നിവരുടെ വിക്കറ്റാണ് ചഹാര്‍ വീഴ്ത്തിയത്. ദുബൈ മുന്നും ചാഹല്‍ ഒരു വിക്കറ്റും വീഴ്ത്തി.
മുഹമ്മദ് നയീമിനൊഴികെ മറ്റാര്‍ക്കും ബംഗ്ലാദേശ് നിരയില്‍ തിളങ്ങാനായില്ല. 48 പന്തില്‍ 81 റണ്‍സ് നേടിയ മുഹമ്മദ് നയീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 29 പന്തില്‍ 27 റണ്‍സെടുത്ത മുഹമ്മദ് മിഥുനാണ് ബംഗ്ലാദേശിന്റെ മറ്റൊരു ടോപ് സ്‌കോറര്‍.
തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തില്‍ മുഷ്ഫിഖുര്‍ റഹിമിനെ റണ്‍ എടുക്കും മുന്നേ ദുബൈയും പുറത്താക്കി. 48 പന്തില്‍ 81 റണ്‍സ് നേടിയ നയിമിനെയും അഫിഫ് ഹൊസൈനേയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ദുബൈ വീണ്ടും ഇന്ത്യന്‍ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടിയിരുന്നു. ഇന്ത്യയ്ക്കായി കെ.എല്‍ രാഹുലും ശ്രേയസ് അയ്യരും അര്‍ധ സെഞ്ചുറികള്‍ നേടി. 35 പന്തുകളില്‍ നിന്ന് 52 റണ്‍സ് എടുത്താണ് രാഹുല്‍ പുറത്തായത്. ശ്രേയസ് അയ്യര്‍ 35 പന്തില്‍ 52 റണ്‍സ് നേടി. ഋഷഭ് പന്ത് ആറ് റണ്‍സ് നേടി പുറത്തായി. മനീഷ് പാണ്ഡ്യ 13 പന്തില്‍ 23, ശിവം ദുബെ എട്ട് പന്തില്‍ ഒമ്പത് എന്നിവര്‍ പുറത്താകാതെ നിന്നു.
മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. പ്രധാന താരങ്ങളില്ലാതെ എത്തിയ ബംഗ്ലാദേശിനോട് ആദ്യ ട്വന്റി 20യില്‍ ഏഴുവിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ എട്ടുവിക്കറ്റിന് വിജയിച്ചിരുന്നു.