കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിത ലോണ്‍ ബോള്‍സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10ന് തോല്‍പ്പിച്ചു. ലോണ്‍ ബോള്‍സില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. ലോണ്‍ ബോള്‍സില്‍ മൂന്ന് തവണ സ്വര്‍ണം നേടിയ ടീമാണ് ദക്ഷിണാഫ്രിക്ക.
ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം നാലായി. ഇതുവരെ ആകെ പത്ത് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. നാല് സ്വര്‍ണം, മൂന്ന് വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ നേട്ടം.
ലോണ്‍ ബോള്‍സില്‍ വുമണ്‍സ് ഫോറില്‍ ഇതാദ്യമായാണ് ഇന്ത്യ സ്വര്‍ണം നേടുന്നത്. ചൗബേ, പിങ്കി, നയന്‍മോണി സെയ്ക, രൂപ റാണി ടിര്‍കെ എന്നിവരുള്‍പ്പെട്ട സംഘമാണ് സ്വര്‍ണം നേടിയത്.
ലോണ്‍ ബോള്‍സില്‍ ഇന്ത്യന്‍ പുരുഷസംഘം ക്വാര്‍ട്ടര്‍ ഫൈനല്‍ പുറത്തായിരുന്നു. 8-26ന് എന്ന സ്‌കോറിന് വടക്കന്‍ അയര്‍ലാന്‍ഡിനോടാണ് തോറ്റത്.
അതേസമയം, ലോംഗ് ജമ്പില്‍ മലയാളി താരങ്ങളായ എം. ശ്രീശങ്കറും മുഹമ്മദ് അനീസ് യഹിയയും ഫൈനലില്‍ പ്രവേശിച്ചു. ആദ്യ ചാട്ടത്തില്‍ തന്നെ 8.05 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കര്‍ ഫൈനല്‍ ടിക്കറ്റെടുത്തത്. ഗ്രൂപ്പില്‍ 8 മീറ്റര്‍ മറികടക്കുന്ന ഒരേയൊരു താരമായിരുന്നു ശ്രീശങ്കര്‍. ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് 23 വയസുകാരനായ മലയാളി താരം.
Content Highlight: India won gold medal in lawn bowls for first time in commonwealth games