അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. 31 റണ്‍സിനാണ് ഇന്ത്യയുടെ ജയം.
നാലിന് 104 റണ്‍സ് എന്ന നിലയില്‍ അവസാനദിനം കളിയാരംഭിച്ച ഓസീസിന് തുടക്കത്തില്‍ തന്നെ ആദ്യ ഇന്നിംഗ്‌സിലെ ഹീറോ ട്രാവിസ് ഹെഡിനെ നഷ്ടമായി. എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മാര്‍ഷ്- ടിം പെയ്ന്‍ സഖ്യം ഓസീസിന് വിജയപ്രതീക്ഷ സമ്മാനിച്ചു.
ALSO READ:ഫ്രീകിക്ക് ഗോളുകളില്‍ യൂറോപ്യന്‍ ക്ലബുകളെ മറികടന്ന് ലയണല്‍ മെസി
മാര്‍ഷ് 60 റണ്‍സും പെയ്ന്‍ 41 റണ്‍സുമെടുത്ത് പുറത്തായി. ഇരുവരും പുറത്തായെങ്കിലും ഇന്ത്യയ്ക്ക് ആശ്വസിക്കാനായില്ല. വാലറ്റത്ത് അവിശ്വസനീയമാം വിധം ചെറുത്തുനില്‍പ്പ് നടത്തിയ സ്റ്റാര്‍ക്കും കമ്മിന്‍സും ല്യോണും കളി ആവേശത്തിലാക്കി.
സ്റ്റാര്‍ക്കും കമ്മിന്‍സും 28 റണ്‍സ് വീതം നേടി. ഒമ്പാതാമനായി ക്രീസിലെത്തിയ ല്യോണ്‍ അതിവേഗം റണ്‍സ് നേടി ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കി. ല്യോണ്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി ഷമിയും അശ്വിനും ബുംറയും രണ്ടാം ഇന്നിംഗ്‌സില്‍ 3 വിക്കറ്റ് വീതം വീഴ്ത്തി.
ഒന്നാം ഇന്നിംഗ്‌സില്‍ 250 റണ്‍സിന് പുറത്തായ ഇന്ത്യ ഓസീസിനെ ബൗളര്‍മാരുടെ മികവില്‍ 235 റണ്‍സിന് പുറത്താക്കി 15 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. 323 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ആതിഥേയര്‍ക്ക് മുന്നില്‍ വെച്ചുനല്‍കിയത്.
ബാറ്റ്‌സ്മാന്‍ പതറിയപ്പോള്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
രണ്ടിന്നിംഗ്‌സിലുമായി അശ്വിനും ബുംറയും ആറ് വിക്കറ്റ് വീഴ്ത്തി. ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇശാന്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി.
2003 ന് ശേഷം ആദ്യമായാണ് ഇന്ത്യ അഡ്‌ലെയ്ഡില്‍ ഒരു ടെസ്റ്റ് വിജയിക്കുന്നത്.
WATCH THIS VIDEO: