ICC Women's World Cup
അടിച്ചുതകര്‍ത്തു, എറിഞ്ഞുവീഴ്ത്തി; ലോകകപ്പിലെ ഉദ്ഘാടനമത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
2018 Nov 09, 06:16 pm
Friday, 9th November 2018, 11:46 pm

ഖയാന: വനിതാ ടി-20 ലോകകപ്പിലെ ഉദ്ഘാടനമത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ന്യൂസിലാന്റിനെ 34 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ഇന്ത്യ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവികള്‍ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി ദയാലന്‍ ഹേമലതയും പൂനം യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ALSO READ: ഓസീസ് കരുതിയിരുന്നോളൂ… പൃഥ്വിക്ക് ഇതിഹാസത്തിന്റെ വിജയമന്ത്രമുണ്ട്; പൃഥ്വി ഷായെ പരിശീലിപ്പിക്കാന്‍ സച്ചിനും

കിവീസിനായി സൂസീ ബേറ്റ്‌സ് 67 റണ്‍സും കാറ്റി മാര്‍ട്ടിന്‍ 39 റണ്‍സുമെടുത്തു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ സെഞ്ച്വറി മികവിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഹര്‍മന്‍ 103 റണ്‍സും റോഡിഗ്രസ് 59 റണ്‍സുമെടുത്തു. 40 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ നാലാം വിക്കറ്റി ഇരുവരും ചേര്‍ന്നെടുത്ത 134 റണ്‍സാണ് മികച്ച സ്‌കോറിലെത്തിച്ചത്.

ഏഴ് ഫോറും എട്ട് സിക്‌സുമടങ്ങുന്നതാണ് ഹര്‍മന്റെ ഇന്നിംഗ്‌സ്.

മുന്‍ ഇന്ത്യന്‍താരം രമേഷ് പവാറിന്റെ ശിക്ഷണത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങുന്നത്.

ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസാണ് നിലവിലെ ചാംപ്യന്‍. ഓസ്ട്രേലിയ മൂന്ന് വട്ടം കിരീടം നേടിയിട്ടുണ്ട്.

WATCH THIS VIDEO: