| Thursday, 5th April 2018, 12:24 pm

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യസ്വര്‍ണ്ണം; മീരാബായി ചാനുവിന് റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം. വനിതകളുടെ 48 കിലോഗ്രാം ഭാരദ്വാഹനത്തില്‍ മീരാബായി ചാനുവാണ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണ്ണം നേടിയത്.

സ്നാച്ചിലെ ആദ്യ ശ്രമത്തില്‍ 80 കിലോ ഉയര്‍ത്തിയ ചാനു പിന്നീടുള്ള ശ്രമങ്ങളില്‍ 84 കിലോയും മൂന്നാം ശ്രമത്തില്‍ 86 കിലോയും ഉയര്‍ത്തി. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോ ഉയര്‍ത്തിയും ചാനു റെക്കോര്‍ഡിട്ടു. ഇരു വിഭാഗങ്ങളിലുമായി 196 കിലോ ഉയര്‍ത്തിയാണ് ചാനു സ്വര്‍ണം സ്വന്തം പേരില്‍ കുറിച്ചത്.

കഴിഞ്ഞ ലോക വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗത്തില്‍ സ്വര്‍ണമണിഞ്ഞ ചാനു 2014 ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും നേടിയിരുന്നു.


Also Read:  കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി


നേരത്തെ ഇന്ത്യയ്ക്കായി ഗുരുരാജ പുരുഷ വിഭാഗം 56 കിലോ ഭാരോദ്വാഹനത്തില്‍ വെള്ളിമെഡല്‍ നേടിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ആസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണാഭമായ തുടക്കം കുറിച്ചത്. ഇന്നാണ് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഈ മാസം 15 വരെ ഗോള്‍ഡ് കോസ്റ്റിലെ വിവിധ സ്റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറും.


Also Read:  വര്‍ഗീയ പ്രസംഗം; ടി.ജിമോഹന്‍ദാസിനെതിരെ ഡി.ജി.പിക്ക് പരാതി


അതേസമയം ഇന്ത്യക്കായി വ്യക്തിഗത ഇനങ്ങളില്‍ മാത്രം 225 താരങ്ങള്‍ മത്സരിക്കുന്നുണ്ട്. 2014ല്‍ 64 മെഡലുകള്‍ നേടിയ ഇന്ത്യ ഇത്തവണ മികച്ച മെഡല്‍ക്കൊയ്ത്ത് നടത്തുമെന്ന പ്രതീക്ഷയിലാണ് ആസ്‌ട്രേലിയയിലെത്തിയിട്ടുള്ളത്. മെഡല്‍ പ്രതീക്ഷയുള്ള ഷൂട്ടിങ്, ബാഡ്മിന്റണ്‍, ബോക്‌സിങ്, ഗുസ്തി എന്നിവയിലെ താരങ്ങള്‍ മികച്ച ഫോമിലുള്ളത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

71 രാജ്യങ്ങളില്‍ നിന്നായി 6000 ത്തോളം അത്‌ലറ്റുകളാണ് ഗോള്‍ഡ് കോസ്റ്റില്‍ മത്സരിക്കാനെത്തുന്നത്.

Watch This Video:

Latest Stories

We use cookies to give you the best possible experience. Learn more