ഓവല്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് ബിയില്‍ നിര്‍ണ്ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 8 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ സെമിയില്‍ കടന്നു. ഇരുടീമുകള്‍ക്കും സെമി പ്രവേശനത്തിന് ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ്ങ് നിരയും അവസരത്തിനൊത്ത് ഉയരുകയായിരുന്നു.
12റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയുടെയും ധവാന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. കോഹ്‌ലിക്കൊപ്പം വിജയ നിമിഷത്തില്‍ 25 പന്തുകളില്‍ നിന്ന് 23 റണ്‍സുമായി യുവരാജ് സിങ്ങായിരുന്നു ക്രീസില്‍.
നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 44.3 ഓവറില്‍ 191 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകായിയിരുന്നു. മികവൊത്ത ബൗളിംഗ് പുറത്തെടുത്ത ഇന്ത്യന്‍ താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകളെ തല്ലിത്തകര്‍ത്തു. തകര്‍പ്പന്‍ ഫീല്‍ഡിങ്ങുമായി കളം നിറഞ്ഞ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെയാണ് റണ്ണൗട്ടാക്കിയത്.
Dont miss ‘അയാളൊരു കള്ളനാണേ..’; ക്രിക്കറ്റ് കാണാനെത്തിയ വിജയ് മല്യയെ കൂവി വിളിച്ച് ആരാധകര്‍; വീഡിയോ
ഡി കോക്കും ഹാഷിം അംലയും നല്‍കിയ മികച്ച തുടക്കം മുതലാക്കാനാകാതെ പോയതാണ് ദക്ഷിണാഫ്രിക്കന്‍ ടീം ചെറിയ സ്‌കോറില്‍ പുറത്താകാന്‍ കാരണമായത്. ഡി കോക്ക് 53, അംല 35, ഡുപ്ലെസിസ് 36 എന്നിവര്‍ക്ക് പുറമേ മറ്റ് താരങ്ങള്‍ക്കൊന്നും ടീമിനായി മികച്ച പ്രകടം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ മത്സരത്തില്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വന്ന ഇന്ത്യന്‍ ബൗളിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റ് കൃത്യതയോടെ പന്തെറിഞ്ഞതാണ് ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കിയത്. ടീമില്‍ തിരിച്ചെത്തിയ ആര്‍. അശ്വിനും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ഭൂംറയുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. അശ്വിനും പാണ്ഡ്യയും ജഡേജയും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.