ഗോള്‍ഡ് ക്ലോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണ്ണം. പുരുഷന്‍മാരുടെ 85 കിലോ ഭാരദ്വാഹനത്തില്‍ വെങ്കട് രാഹുലാണ് ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയത്. 338 കിലോ ഭാരം ഉയര്‍ത്തിയാണ് രാഹുലിന്റെ സ്വര്‍ണ്ണ നേട്ടം.
ഇന്ത്യ ഗെയിംസില്‍ ഇതുവരെ നേടിയ എല്ലാ സ്വര്‍ണ്ണവും ഭാരദ്വാഹനത്തിലാണ്. നേരത്തെ പുരുഷന്‍മാരുടെ 77 കിലോ ഭാരദ്വഹനത്തില്‍ സതീഷ് കുമാര്‍ ശിവലിംഗമാണു സ്വര്‍ണം നേടിയിരുന്നു. 317 കിലോയാണ് സതീഷ് ഉയര്‍ത്തിയത്.
ഇതോടെ മെഡല്‍ പട്ടികയില്‍ ഇന്ത്യയ്ക്ക് അഞ്ച് മെഡലുകള്‍ ലഭിച്ചു. മൂന്നു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്.
വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ സജ്ഞിത ചാനു കഴിഞ്ഞ ദിവസം സ്വര്‍ണ്ണം നേടിയിരുന്നു. ചാനു ആദ്യ ശ്രമത്തില്‍ 84 കിലോയും രണ്ടാം ശ്രമത്തില്‍ 108 കിലോയും ഉയര്‍ത്തിയാണ് മെഡല്‍ സ്വന്തമാക്കിയത്.
വനിതകളുടെ 48 കിലോഗ്രാം ഭാരദ്വാഹനത്തില്‍ മീരാബായി ചാനുവാണ് ആദ്യ സ്വര്‍ണ്ണം ഇന്ത്യയിലെത്തിച്ചത്. ഗെയിംസ് റെക്കോഡോടെയായിരുന്നു ചാനു സ്വര്‍ണ്ണം നേടിയത്. സ്‌നാച്ചിലെ ആദ്യ ശ്രമത്തില്‍ 80 കിലോ ഉയര്‍ത്തിയ ചാനു പിന്നീടുള്ള ശ്രമങ്ങളില്‍ 84 കിലോയും മൂന്നാം ശ്രമത്തില്‍ 86 കിലോയും ഉയര്‍ത്തി. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോ ഉയര്‍ത്തിയും ചാനു റെക്കോര്‍ഡിട്ടു. ഇരു വിഭാഗങ്ങളിലുമായി 196 കിലോ ഉയര്‍ത്തിയാണ് ചാനു സ്വര്‍ണം സ്വന്തം പേരില്‍ കുറിച്ചത്.
ഇന്ത്യക്കായി വ്യക്തിഗത ഇനങ്ങളില്‍ മാത്രം 225 താരങ്ങള്‍ മത്സരിക്കുന്നുണ്ട്. 2014 ല്‍ 64 മെഡലുകള്‍ നേടിയ ഇന്ത്യ ഇത്തവണ മികച്ച മെഡല്‍ക്കൊയ്ത്ത് നടത്തുമെന്ന പ്രതീക്ഷയിലാണ് ആസ്ട്രേലിയയിലെത്തിയിട്ടുള്ളത്.
Watch This Video: