കാന്‍ഡി: ശ്രീലങ്കക്കെതിരായ മൂന്നാം എകദിനത്തിലെ 6 വിക്കറ്റ് ജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ 217 റണ്‍സ് മാത്രമേ എടുക്കാനായുള്ളു.ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ ലങ്കയെ 217 റണ്‍സിന് ഒതുക്കിയത്.
രോഹിത് ശര്‍മ്മയുടെ സെഞ്ചറിയുടെ (124*) ബലത്തിലാണ് ഇന്ത്യ 6 വിക്കറ്റിന്റെ മിന്നുന്ന വിജയം സ്വന്തമാക്കിയത്. ഇതോടെ 3-0 ത്തിന് പരമ്പര ഇന്ത്യ സ്വന്തമാക്കി.