മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 141 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 393 റണ്‍സിനെതിരെ ശ്രീലങ്കയ്ക്ക് 50 ഓവറില്‍ 251 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
രോഹിതിന്റെ ഇരട്ട സെഞ്ച്വറിയ്ക്ക് മറുപടിയായി ഏയ്ഞ്ചലോ മാത്യൂസ് സെഞ്ച്വറിയുമായി പൊരുതിയെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ മൂന്നു ഏകദിനങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും 1-1 ന് ഒപ്പമെത്തി.
ഇന്ത്യയ്ക്കായി ചാഹല്‍ മൂന്നും ബൂമ്ര രണ്ടും വിക്കറ്റെടുത്തു. സെഞ്ച്വറി നേടിയ മാത്യൂസ് പുറത്താകാതെ നിന്നു.
നേരത്തെ ഏകദിനത്തിലെ മൂന്നാം ഇരട്ട സെഞ്ച്വറി നേടിയ നായകന്‍ രോഹിതിന്റെ മികവില്‍ ഇന്ത്യ 393 റണ്‍സാണെടുത്തത്. ശിഖര്‍ ധവാനും ശ്രേയസ് അയ്യരും അര്‍ധ സെഞ്ച്വറി നേടി നായകനു മികച്ച പിന്തുണ നല്‍കി.