വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ വിമന്‍സ്. 115 റണ്‍സിനാണ് ഇന്ത്യയുടെ കൂറ്റന്‍ വിജയം. ഇതോടെ 2-0 പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. വഡോദര ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് ഇന്ത്യന്‍ നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 46.2 ഓവറില്‍ 243 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് മൂന്നാമതായി ഇറങ്ങിയ ഹര്‍ലീന്‍ ഡിയോള്‍ ആയിരുന്നു. 103 പന്തില്‍ നിന്ന് 16 ഫോര്‍ ഉള്‍പ്പെടെ 115 റണ്‍സാണ് താരം അടിച്ചെടുത്തത്. താരത്തിന്റെ കന്നി ഏകദിന സെഞ്ച്വറിയാണിത്. ഡിയോളിന് പുറമേ ഓപ്പണര്‍ പ്രതിക റാവല്‍ 86 പന്തില്‍ നിന്ന് 76 റണ്‍സ് നേടി. ജമീമ റോഡ്രിഗസ് 36 പന്തില്‍ നിന്ന് 52 റണ്‍സും നേടി മിന്നും പ്രകടനം കാഴ്ചവച്ചു.
വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ദീന്ദ്ര ഡോട്ടിന്‍, ആഫി ഫ്‌ലക്ച്ചര്‍, സൈദ് ജെയിംസ്, കിയാന ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസിന് വേണ്ടി ക്യാപ്റ്റനും ഓപ്പണറുമായ ഹെയ്‌ലി മാത്യൂസ് 109 പന്തില്‍ നിന്നും 106 റണ്‍സ് നേടി മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. മറ്റാര്‍ക്കും തന്നെ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.
ഇന്ത്യയുടെ പ്രിയ മിശ്ര മൂന്നു വിക്കറ്റും ദീപ്തി ശര്‍മ, ടിറ്റാസ് സദു, പ്രതിക എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. രേണുക സിങ് ഒരു വിക്കറ്റും നേടി. ഡിസംബര്‍ 27നാണ് വിന്‍ഡീസിനെതിരെയുള്ള ഇന്ത്യയുടെ അവസാന മത്സരം.
Content Highlight: India Womens Won Against West Indies Womens In ODI