| Wednesday, 4th December 2024, 7:40 pm

ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെ നേരിടാന്‍ ഇന്ത്യന്‍ പെണ്‍പട

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് ടീമിനെതിരെ മൂന്ന് ഏകദിന മത്സരങ്ങള്‍ കളിക്കുന്നതിനായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം 2024 ഡിസംബര്‍ 5ന് ഓസ്ട്രേലിയയില്‍ പര്യടനം നടത്തും. ഈ പരമ്പര 2022-2025 ഐ.സി.സി വനിതാ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാകും. 2024-25 ഹോം ഇന്റര്‍നാഷണല്‍ സീസണിന്റെ ഭാഗമായി, 2024 മാര്‍ച്ചില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ടൂറിനുള്ള മത്സരങ്ങളും സ്ഥിരീകരിച്ചു.

മാത്രമല്ല ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള പുരുഷന്മാരുടെ ടെസ്റ്റ് പരമ്പരയ്ക്കൊപ്പം വനിതകളുടെ പരമ്പരയും നടക്കും. ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും. വൈറ്റ് ബോള്‍ ഗെയിമുകളിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് യുവ ബാറ്റര്‍ ഷഫാലി വര്‍മയെ ടീമില്‍ നിന്ന് ഒഴിവാക്കി.

മറുവശത്ത്, 2024 വനിതാ ടി-20 ലോകകപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്യാപ്റ്റന്‍ അലിസ ഹീലി ഇല്ലാതെയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. അലിസയുടെ അഭാവത്തില്‍ സീനിയര്‍ ഓള്‍റൗണ്ടര്‍ താലിയ മഗ്രാത്തായിരിക്കും ടീമിനെ നയിക്കുക.

ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍

2024 ഡിസംബര്‍ 5 – ഒന്നാം ഏകദിനം – അലന്‍ ബോര്‍ഡര്‍ ഫീല്‍ഡ്, ബ്രിസ്ബേന്‍- 9:50 AM
2024 ഡിസംബര്‍ 8 – രണ്ടാം ഏകദിനം – അലന്‍ ബോര്‍ഡര്‍ ഫീല്‍ഡ്, ബ്രിസ്ബെയ്ന്‍- 5:15 AM
2024 ഡിസംബര്‍ 20 – മൂന്നാം ഏകദിനം – ഡബ്ല്യു.സി.എ ഗ്രൗണ്ട്, പെര്‍ത്ത്- 9:50 AM

ഇന്ത്യന്‍ വിമണ്‍സ് സ്‌ക്വാഡ് ലിസ്റ്റ്

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രിയ പുനിയ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ഉമാ ചേത്രി (ഡബ്ല്യുകെ), റിച്ച ഘോഷ് (ഡബ്ല്യുകെ), തേജല്‍ ഹസബ്‌നിസ്, ദീപ്തി ശര്‍മ, മിന്നു മണി, പ്രിയ മിശ്ര, രാധ യാദവ്, ടിറ്റാസ് സാധു , അരുന്ധതി റെഡ്ഡി, രേണുക സിംഗ് താക്കൂര്‍, സൈമ താക്കൂര്‍.

ഓസ്‌ട്രേലിയന്‍ വുമണ്‍സ് സ്‌ക്വാഡ്

തഹ്ലിയ മഗ്രാത്ത് (ക്യാപ്റ്റന്‍), ഡാര്‍സി ബ്രൗണ്‍, ആഷ്ലീ ഗാര്‍ഡ്നര്‍, കിം ഗാര്‍ത്ത്, അലാന കിംഗ്, ഫീബ് ലിച്ച്ഫീല്‍ഡ്, സോഫി മൊളിനെക്സ്, ബെത്ത് മൂണി (ഡബ്ല്യുകെ), എല്ലിസ് പെറി, മേഗന്‍ ഷട്ട്, അന്നബെല്‍ സതര്‍ലാന്‍ഡ്, ജോര്‍ജിയ വെയര്‍ഹാം, ജോര്‍ജിയ വോള്‍.

Content Highlight: India Women’s VS Australia Women’s ODI Series

We use cookies to give you the best possible experience. Learn more