ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് ടീമിനെതിരെ മൂന്ന് ഏകദിന മത്സരങ്ങള്‍ കളിക്കുന്നതിനായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം 2024 ഡിസംബര്‍ 5ന് ഓസ്ട്രേലിയയില്‍ പര്യടനം നടത്തും. ഈ പരമ്പര 2022-2025 ഐ.സി.സി വനിതാ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാകും. 2024-25 ഹോം ഇന്റര്‍നാഷണല്‍ സീസണിന്റെ ഭാഗമായി, 2024 മാര്‍ച്ചില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ടൂറിനുള്ള മത്സരങ്ങളും സ്ഥിരീകരിച്ചു.
മാത്രമല്ല ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള പുരുഷന്മാരുടെ ടെസ്റ്റ് പരമ്പരയ്ക്കൊപ്പം വനിതകളുടെ പരമ്പരയും നടക്കും. ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും. വൈറ്റ് ബോള്‍ ഗെയിമുകളിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് യുവ ബാറ്റര്‍ ഷഫാലി വര്‍മയെ ടീമില്‍ നിന്ന് ഒഴിവാക്കി.
മറുവശത്ത്, 2024 വനിതാ ടി-20 ലോകകപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്യാപ്റ്റന്‍ അലിസ ഹീലി ഇല്ലാതെയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. അലിസയുടെ അഭാവത്തില്‍ സീനിയര്‍ ഓള്‍റൗണ്ടര്‍ താലിയ മഗ്രാത്തായിരിക്കും ടീമിനെ നയിക്കുക.