2024 വിമണ്‍സ് ടി-20യില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. നിലവില്‍ ബാറ്റിങ് തുടരുന്ന കിവീസ് 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് നേടിയിട്ടുണ്ട്.
ഓപ്പണറായ സൂസി ബാറ്റ്സ് 24 പന്തില്‍ രണ്ട് ഫോര്‍ അടക്കം 27 റണ്‍സ് നേടിയപ്പോള്‍ അരുന്തതി റെഡ്ഡിയുടെ പന്തില്‍ ശ്രെയങ്ക പാട്ടീലിന്റെ കയ്യിലാകുകയായിരുന്നു. മറുഭാഗത്ത് നിന്ന ജോര്‍ജിയ പ്ലിമ്മര്‍ 23 പന്തില്‍ ഒരു സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 34 റണ്‍സും നേടി ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ ആശ ശോഭനയുടെ പന്തില്‍ സ്മൃതിയുടെ കയ്യില്‍ അകപ്പെടുകയായിരുന്നു താരം.
പവര്‍പ്ലെ അവസാനിക്കുമ്പോള്‍ കിവീസ് ഓപ്പണര്‍മാര്‍ 55/0 സ്‌കോര്‍ നേടി മികച്ച നിലയിലായിരുന്നു ടീമിനെ എത്തിച്ചത്. ഇതോടെ ഇന്ത്യയ്ക്കെതിരെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും കിവീസിന് സാധിച്ചിരിക്കുകയാണ്. വുമണ്‍സ് ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലെ സ്‌കോര്‍ നേടാനാണ് സാധിച്ചത്.
ന്യൂസിലാന്‍ഡ് – 55/0 – ദുബായ് – 2024*
ന്യൂസിലാന്‍ഡ് – 51/0 – ഗയാന – 2018
ഓസ്‌ട്രേലിയ – 49/0 – മെല്‍ബണ്‍ – 2020
അയര്‍ലാന്‍ഡ് – 44/2 – ഗ്വെബ്ര – 2023
മത്സരത്തില്‍ കിവീസിന്റെ അമേലിയ കെറിനെ 13 റണ്‍സിന് പുറത്താക്കി രേണുക സിങ്ക് ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റ് നേടിക്കൊടുത്തു. നിലവില്‍ ക്രീസില്‍ തുടരുന്നത് ക്യാപ്റ്റന്‍ സോഫി ഡിവൈനും (36)* ബ്രൂക്ക് ഹാലിഡെയുമാണ് (3)*.
Content Highlight: India Women’s In Unwanted Record Achievement Against New Zealand In T-20 World Cup