എട്ട് ഓവര്‍ മത്സരമായപ്പോള്‍ തന്ത്രങ്ങള്‍ മാറ്റി ഇന്ത്യന്‍ ടീം; വിജയിക്കുമോ എന്ന് കണ്ടറിയണം; സൂപ്പര്‍താരങ്ങള്‍ തിരിച്ചെത്തി
Cricket
എട്ട് ഓവര്‍ മത്സരമായപ്പോള്‍ തന്ത്രങ്ങള്‍ മാറ്റി ഇന്ത്യന്‍ ടീം; വിജയിക്കുമോ എന്ന് കണ്ടറിയണം; സൂപ്പര്‍താരങ്ങള്‍ തിരിച്ചെത്തി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 23rd September 2022, 9:50 pm

 

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി-20 മത്സരം എട്ട് ഓവറാക്കി വെട്ടിച്ചുരുക്കിയിരുന്നു. മഴയും പിച്ചിലെ നനവും കാരണം മത്സരം വൈകി ആരംഭിച്ചതിനാലാണ് ഈ തീരുമാനം.

ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിനയച്ചു. രണ്ട് പ്രധാനപ്പെട്ട മാറ്റങ്ങളുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ടീമിലുണ്ടായിരുന്ന ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും ഈ മത്സരത്തില്‍ സ്ഥാനം നേടിയില്ല. സൂപ്പര്‍താരങ്ങളായ ജസ്പ്രീത് ബുംറയും റിഷബ് പന്തുമാണ് പകരമെത്തിയത്.

എട്ട് ഓവര്‍ മത്സരത്തില്‍ നാല് പ്രധാന ബൗളര്‍മാരെ മാത്രം ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ടീമിനെ ഇറക്കിയിരിക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെ റിഷബ് പന്തിന് അവസരം ലഭിക്കുകയായിരുന്നു.

ബുംറ. അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ ചഹല്‍ എന്നിവരാണ് ഇന്ത്യന്‍ നിരയിലെ ബൗളര്‍മാര്‍. ഹര്‍ദിക് പാണ്ഡ്യ ടീമിന്റെ അഞ്ചാം ബൗളറായി ടീമിലുണ്ട്.

ഓസീസ് പടയില്‍ ഡാനിയല്‍ സാംസ് തിരിച്ചെത്തി. എല്ലിസിന് പകരമാണ് അദ്ദേഹം തിരിച്ചെത്തിയത്. ഇംഗിലിസിന് പകരം ഷോണ്‍ അബോട്ടും ടീമിലെത്തിയിട്ടുണ്ട്.

ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യന്‍ ടീം പരമ്പരയില്‍ തിരിച്ചുവരാനുള്ള ശ്രമത്തിലാണെങ്കില്‍ രണ്ടാം മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് കങ്കാരുപട.

നാഗ്പൂരിലെ വിദര്‍ഭ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്. മൂന്നാം ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

Content Highlight: India With Two changes Against Australia