ടോകിയോ: 2020 പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ നേട്ടം. ഭവിന ബെല്‍ പട്ടേലിനും നിഷാദ് കുമാറിനും ശേഷം വിനോദ് കുമാറിലൂടെയാണ് ഇന്ത്യ പോഡിയത്തിലേറിയത്.
പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയിലാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. ഏഷ്യന്‍ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തിലൂടെയാണ് വിനോദ് കുമാര്‍ ഡിസ്‌കസ് ത്രോയില്‍ വെങ്കല മെഡല്‍ നേടിയത്.
നേരത്തെ ഭവിന ബെന്‍ പട്ടേലും നിഷാദ് കുമാറും ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയിരുന്നു. വനിതകളുടെ ടേബിള്‍ ടെന്നീസിലായിരുന്നു ഭവിന മെഡല്‍ നേടിയത്. പുരുഷ വിഭാഗം ഹൈജംപിലാണ് നിഷാദിന്റെ മെഡല്‍ നേട്ടം.
മെഡല്‍ നേടിയ കായിക താരങ്ങളെ അഭിനന്ദിച്ച് സ്‌പോര്‍ട്‌സ് അതോറിറ്റി, നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ട്വീറ്റ് ചെയ്തു.
നിലവില്‍ മെഡല്‍ പട്ടികയില്‍ 2 വെള്ളിയും ഒരു വെങ്കലവുമടക്കം 3 മെഡലുകളുമായി 45ാം സ്ഥാനത്താണ് ഇന്ത്യ.
45 സ്വര്‍ണവും 29 വെള്ളിയും 29 വെങ്കലവുമടക്കം 103 മെഡലുകളുമായി ചൈനയാണ് മെഡല്‍ പട്ടികയില്‍ ഒന്നാമത്. 60 മെഡലുകളുമായി ബ്രിട്ടണ്‍ രണ്ടാം സ്ഥാനത്തും 40 മെഡലുകളുമായി അമേരിക്ക മൂന്നാം സ്ഥാനത്തുമാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: India wins Third Medal in 2020 Tokyo Paralympics