ടോകിയോ: തുടര്‍ച്ചയായ രണ്ടാം പാരാലിംപിക്സിലും മെഡല്‍ നേടി ഹൈജംപ് താരം തങ്കവേലു മാരിയപ്പന്. ടി42 കാറ്റഗറിയിലാണ് താരം വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഇതേ ഇനത്തില്‍ ഇന്ത്യന്‍ താരം ശരത് കുമാര്‍ വെങ്കലവും നേടി.
സീസണിലെ ഏറ്റവും മികച്ച പ്രകടനമായ 1.86 മീറ്റര്‍ കണ്ടെത്തിയാണ് തങ്കവേലു മാരിയപ്പന് വെള്ളി നേടിയത്.
2016ല്‍ ബ്രസീലില്‍ വെച്ച് നടന്ന റിയോ പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹം സ്വര്‍ണം നേടിയിരുന്നു. ഈ വര്‍ഷവും സ്വര്‍ണ മെഡല്‍ നേടും എന്ന പ്രതീതി സൃഷ്ടിച്ച ശേഷമാണ് മാരിയപ്പന് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്.
#MariyappanThangavelu @189thangavelu SILVER MEDALIST 🥈 #Tokyo2020 @Paralympics#Paralympics #Tokyo2020 #StrongerTogether #UnitedByEmotion @ParaAthletics #ParaAthletics @Media_SAI @narendramodi @ianuragthakur pic.twitter.com/Tgn2dtYHOT
— Paralympic India 🇮🇳 #Cheer4India 🏅 #Praise4Para (@ParalympicIndia) August 31, 2021
മൂന്നാം റൗണ്ട് വരെ മുന്നിട്ടു നിന്ന മാരിയപ്പനെ മറികടന്ന് അമേരിക്കന്‍ താരം നാലാം ശ്രമത്തില്‍ സ്വര്‍ണം നേടുകയായിരുന്നു.
1.83 എന്ന സീസണിലെ മികച്ച പ്രകടനം കാഴ്ച വെച്ചാണ് ശരത് കുമാര്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയത്.
ഒരു കാല്‍മുട്ടിന് താഴേയ്ക്ക് വൈകല്യമുള്ള അത്ലറ്റുകളാണ് ടി42 കാറ്റഗറിയില്‍ മത്സരിക്കുന്നത്.
ഇന്നലെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അവനി ലേഖരയും ജാവലിന്‍ ത്രോയില്‍ സുമിത് ആന്റലും ലോക റെക്കോര്‍ഡോടെ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയപ്പോള്‍ എഫ്46 കാറ്റഗറി ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജജാരിയ വെള്ളിയും സുന്ദര്‍ സിംഗ് ഗുര്‍ജാര്‍ വെങ്കലവും സ്വന്തമാക്കി.
2016 റിയോ പാരാലിംപിക്സില്‍ ഒരു സ്വര്‍ണമടക്കം 4 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയിരുന്നത്.
നിലവില്‍ 2 സ്വര്‍ണവും 5 വെള്ളിയും 3 വെങ്കലവുമടക്കം 10 മെഡലുകളുമായി ഇന്ത്യ 30ാം സ്ഥാനത്താണ്. 62 സ്വര്‍ണമടക്കം 132 മെഡലുകളുമായി ചൈന ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: INDIA WINS SILVER AND BRONZE IN 2020 TOKYO PARALYMPICS