| Friday, 13th December 2013, 2:03 am

വനിതാ കബഡി ലോകകപ്പ് കിരീടം ഇന്ത്യക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ജലന്ധര്‍: വനിതാ കബഡി ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ന്യൂസിലാന്റിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
49-21 എന്ന സ്‌കോറിനായിരുന്നു ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ച ഇന്ത്യ സന്ദര്‍ശകരെ തോല്‍പ്പിച്ചത്.

ജലന്ധറലെ ഗുരു ഗോബിന്ദ് സിംഗ് സ്‌പോര്‍ട്‌സ് കോംപ്ലെക്‌സില്‍ നടന്ന മത്സരത്തിലെ ഭൂരിഭാഗം സമയത്തും ഇന്ത്യയായിരുന്നു മേധാവിത്വം പുലര്‍ത്തിയിരുന്നത്.

രണ്ടാം പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ വനിതകള്‍ സന്ദര്‍ശകരെ നിഷ്പ്രഭരാക്കി കിരീടം സ്വന്തമാക്കുകയായിരുന്നു. കിരീടത്തോടൊപ്പം ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ഒരു കോടി രൂപയുടെ ക്യാഷ് പ്രൈസിനും ഇന്ത്യന്‍ ടീം അര്‍ഹമായി.

ഇന്ത്യയുടെ അനുറാണി ടൂര്‍ണ്ണമെന്റിലെ മികച്ച സ്റ്റോപ്പര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. രാം ബട്ടേരിയായണ് മികച്ച റൈഡര്‍. രണ്ടുപേര്‍ക്കും സമ്മാനമായി ഓരോ മാരുതി ആള്‍ട്ടോ കാര്‍ ലഭിച്ചു.

തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യന്‍ വനിതകള്‍ കബഡി ലോക കിരീടം സ്വന്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം പാറ്റ്‌നയില്‍ നടന്ന ഫൈനലില്‍ ഇറാനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ ജേതാവായത്.

Latest Stories

We use cookies to give you the best possible experience. Learn more