| Friday, 3rd October 2014, 5:36 pm

ഏഷ്യന്‍ ഗെയിംസ്: ഹാര്‍മര്‍ ത്രോയില്‍ ഇന്ത്യക്ക് വെള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ കബഡിയില്‍ ഇരട്ട സ്വര്‍ണം നേടിയതിന് പിന്നാലെ ഹാര്‍മര്‍ ത്രോയില്‍ ഇന്ത്യക്ക് വെള്ളി. വനിത വിഭാഗം ഹാമര്‍ ത്രോയില്‍ മഞ്ജു ബാലയാണ് രാജ്യത്തിന് വേണ്ടി വെള്ളി നേടിയത്.

മത്സരഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ ആദ്യം മൂന്നാം സ്ഥാനത്തായിരുന്നു മഞ്ജു. ഈയിനത്തില്‍ സ്വര്‍ണം നേടിയ ചൈനീസ് താരം അയോഗ്യയായതോടെയാണ് മഞ്ജുവിന്റെ വെങ്കലം വെള്ളിയായി ഉയര്‍ന്നത്.

വനിതകളുടെയും പുരുഷന്മാരുടെയും കബഡിയിലെ ഇരട്ടസ്വര്‍ണ നേട്ടത്തോടെ  മെഡല്‍ നിലയില്‍ എട്ടാംസ്ഥാനത്താണ് ഇന്ത്യ. തുടര്‍ച്ചയായ ഏഴാം തവണയാണ് പുരുഷന്മാരുടെ കബഡിയില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്.

പതിനൊന്ന് സ്വര്‍ണവും പത്ത് വെള്ളിയും 37 വെങ്കലവുമടക്കം 58 മെഡലുകളാണ് ഗെയിംസില്‍ ഇന്ത്യയുടെ സമ്പാദ്യം. ചൈനയും ദക്ഷിമണ കൊറിയയുമാണ് മെഡല്‍ നിലയില്‍ മുന്‍പന്തിയില്‍.

We use cookies to give you the best possible experience. Learn more