ബാറ്റ്‌സ്മാന്മാര്‍ തുടങ്ങിയത് ബൗളര്‍മാര്‍ ഫിനിഷ് ചെയ്തു; പുണെയില്‍ കൂറ്റന്‍ ജയവുമായി ഇന്ത്യ
India vs South Africa
ബാറ്റ്‌സ്മാന്മാര്‍ തുടങ്ങിയത് ബൗളര്‍മാര്‍ ഫിനിഷ് ചെയ്തു; പുണെയില്‍ കൂറ്റന്‍ ജയവുമായി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th October 2019, 3:23 pm

പുണെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്കു കൂറ്റന്‍ ജയം. ആദ്യ മത്സരത്തില്‍ 203 റണ്‍സിനായിരുന്നു ജയമെങ്കില്‍ പുണെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 137 റണ്‍സിനുമായിരുന്നു ജയം.

സ്‌കോര്‍: ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ അഞ്ചിന് 601, ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 275-ന് ഓള്‍ഔട്ട്, രണ്ടാം ഇന്നിങ്‌സില്‍ 189 റണ്‍സിന് ഓള്‍ ഔട്ട്.

ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ ആദ്യ സ്വന്തമാക്കി. അവസാന മത്സരം ജയിച്ചാലും ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര ജയിക്കാനാവില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു ദിവസം കൂടി ശേഷിക്കെയാണ് ഇന്ത്യ ടെസ്റ്റ് സ്വന്തമാക്കിയത്. ഇന്ത്യ നേടിയ 601 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ് 275-ല്‍ അവസാനിക്കുകയായിരുന്നു.

തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്ന ടീമിന് അത്രപോലും പ്രതിരോധം രണ്ടാം ഇന്നിങ്‌സില്‍ പുറത്തെടുക്കാനായില്ല.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, രണ്ട് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്‍, ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവര്‍ക്കു മുന്നില്‍ 189 റണ്‍സിന് ടീം പുറത്തായി. 48 റണ്‍സ് നേടിയ ഓപ്പണര്‍ ഡീന്‍ എല്‍ഗര്‍ മാത്രമാണ് പിടിച്ചുനിന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കായി നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ്, രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, ഒരു വിക്കറ്റ് വീഴ്ത്തിയ ജഡേജ എന്നിവരാണു തിളങ്ങിയത്. വാലറ്റം പൊരുതിനിന്നതാണ് ഇതിലും വലിയ നാണക്കേടില്‍ നിന്ന് ദക്ഷിണാഫ്രിക്ക തലയൂരിയത്.

ആദ്യ ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നേടിയ ഡബിള്‍ സെഞ്ചുറിയും മായങ്ക് അഗര്‍വാള്‍ നേടിയ സെഞ്ചുറിയുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്കു നയിച്ചത്.