പുരുഷന്മാരുടെ 57 കിലോയില്‍ നൈജീരിയന്‍ താരം എബിക് വെമിനോമയെ കീഴടക്കി അമിത് കുമാറാണ് ആദ്യസ്വര്‍ണ്ണം സ്വന്തമാക്കിയത്.
48 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ വിനേഷിലൂടെയാണ് ഇന്ത്യക്കു രണ്ടാമത്തെ സ്വര്‍ണം ലഭിച്ചത്. ഇംഗ്ലണ്ടിന്റെ യാന റാട്ടിഗനെ 11-8നാണ് വിനേഷ് പരാജയപ്പെടുത്തിയത്. 74 കിലോ വിഭാഗത്തില്‍ ഒളിംപിക്‌സ് മെഡല്‍ ജേതാവ് സുശീല്‍കുമാര്‍ പാക്കിസ്ഥാന്‍ താരം ഖമര്‍ അബ്ബസിനെ അട്ടിമറിച്ച് സ്വര്‍ണം നേടി.
പുരുഷന്മാരുടെ 125 കിലോയില്‍ രാജീവ് തോമറാണ് വെള്ളി നേടിയത്. ഷൂട്ടിംഗില്‍ ഹര്‍പ്രീത് സിംഗും സഞ്ജീവ് രജ്പുതും വെള്ളിയും മാനവ് ജിത്ത് സന്ധവും ഗഗന്‍ നാരംഗും ലജ്ജ ഗോസ്വാമിയും വെങ്കലവും സ്വന്തമാക്കി ഇന്ത്യയുടെ മെഡല്‍ നില ഉയര്‍ത്തി.
മൂന്ന് സ്വര്‍ണമടക്കം നാല് മെഡലുകളാണ് ഗുസ്തി പിടിച്ച് ഇന്ത്യ നേടിയത്. ഇതോടെ പത്തു സ്വര്‍ണ്ണവുമായി മെഡല്‍ നിലയില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്.