| Thursday, 2nd October 2014, 6:19 pm

ഏഷ്യന്‍ ഗെയിംസ് ഹോക്കി: ശ്രീജേഷിന്റെ മികവില്‍ ഇന്ത്യക്ക് സ്വര്‍ണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഇഞ്ചിയോണ്‍: മലയാളിതാരം പി.ആര്‍. ശ്രീജേഷിന്റെ മികവില്‍ ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം. ഷൂട്ടൗട്ട് വരെ നീണ്ട ഫൈനലില്‍ 4-2 ന് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണമണിഞ്ഞത്.

ഷൂട്ടൗട്ടില്‍ പാക്കിസ്ഥാന്റെ നീക്കങ്ങള്‍ സമര്‍ത്ഥമായി തടഞ്ഞ മലയാളി ഗോള്‍ കീപ്പര്‍ ശ്രീജേഷാണ് ഇന്ത്യയുടെ വിജയശില്പി. ഇരുടീമുകളും 1-1 എന്ന സ്‌കോറിലെത്തിയതോടെയാണ് വിധിനിര്‍ണയത്തിനായി കളി ഷൂട്ടൗട്ടിലേക്കു നീണ്ടത്.

ഇന്ത്യയുടെ കോതാജിത് ഖാതംഗ്ബാദും പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് റിസ്വാനുമാണ്  സ്‌കോര്‍ചെയ്തത്. ഹോക്കിയിലെ സുവര്‍ണനേട്ടത്തോടെ 2016 റിയോ ഒളിംപിക്‌സിന് ഇന്ത്യ യോഗ്യത നേടി.

16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. 1966ലെ ബാങ്കോക്ക് ഗെയിംസിലാണ് ഇന്ത്യന്‍ ഹോക്കി ടീം അവസാനമായി വിജയം നേടിയത്.

1982 ഡല്‍ഹി ഏഷ്യന്‍ ഗെയിംസിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഫൈനലില്‍ ഏറ്റുമുട്ടിയത്. 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന് മത്സത്തില്‍  7-1ന് പാകിസ്ഥാനാണ് വിജയിച്ചത്.

We use cookies to give you the best possible experience. Learn more