| Saturday, 20th September 2014, 9:47 am

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യക്ക് ആദ്യ സ്വര്‍ണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷവിഭാഗം 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജിത്തു റായിയാണ് സ്വര്‍ണം നേടിയത്.

കോമണ്‍ വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവായ ജിത്തു റായി  50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ലോകറാങ്കിംഗില്‍ നാലാം സ്ഥാനക്കാരനാണ്.

ഷൂട്ടിംഗിലൂടെ തന്നെയായിരുന്നു ഇന്ത്യയുടെ ആദ്യ മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ശ്വേത ചൗധരി വെങ്കലം നേടിയിരുന്നു. 176.4 പോയിന്റുകളോടെയായിരുന്നു ശ്വേതയുടെ നേട്ടം.

ഗെയിംസില്‍ രണ്ട് സ്വര്‍ണം നേടി ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഒരു സ്വര്‍ണവും വെങ്കലവും നേടി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

Latest Stories

We use cookies to give you the best possible experience. Learn more