ടീമെന്ന നിലയില്‍ ഇന്ത്യ ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ബാറ്റിംഗില്‍, ബൗളിംഗില്‍, ഫീല്‍ഡിങ്ങില്‍…സമസ്ത മേഖലയിലും ഇന്ത്യ ഓസീസിനെക്കാള്‍ ഒരു പിടി മുകളിലായിരുന്നു. ഫലമോ..? വിജയവും പരമ്പരയില്‍ മേധാവിത്വവും നേടാനായിരിക്കുന്നു. ടി ട്വന്റി ലോകക്കപ്പ് അടുത്തെത്തി നില്‍ക്കേ ഇന്ത്യയുടെ വിജയം പ്രതീക്ഷ നല്‍കുന്നു.
|ഒപ്പിനിയന്‍ : വിബീഷ് വിക്രം|
ഒടുവില്‍ അത് സാധിച്ചിരിക്കുന്നു. ഓസീസിനെതിരായ അഞ്ച് ഏകദിന മത്സരങ്ങളിലോരോന്നിലും നാല്‍പ്പത്തിലധികം ഓവറുകള്‍ എറിഞ്ഞിട്ടും അസാധ്യമായത്, ആദ്യ ടിട്വന്റി മത്സരത്തില്‍ തന്നെ ഇന്ത്യ സാധ്യമാക്കിയിരിക്കുന്നു. പര്യാടനത്തിലാദ്യമായി ഇന്ത്യ എതിരാളികളെ മൊത്തത്തില്‍ എറിഞ്ഞിട്ടിരിക്കുന്നു. ആദ്യ ടി ട്വന്റി മത്സരത്തിലെ ത്രസിപ്പിക്കുന്ന വിജയത്തെക്കാളും ആനന്ദിപ്പിക്കുന്നത് ഈ വസ്തുത തന്നെയാണ്.
ചില ഒറ്റപ്പെട്ട പ്രകടനങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ അത്ര മെച്ചമൊന്നുമായിരുന്നില്ല ഇതുവരെ ഓസീസ് പര്യാടനത്തിലെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം. അതുകൊണ്ട് തന്നെയാണ് ബാറ്റ്‌സ്മാന്മാര്‍ തങ്ങളുടെ ഭാഗം കൃത്യമായി നിര്‍വ്വഹിച്ചിട്ടും ഇന്ത്യ ഏകദിന പരമ്പര ഓസീസിന് മുന്നില്‍ അടിയറ വെക്കേണ്ടി വന്നത്.
അതില്‍ നിന്നും വിഭിന്നമായി ആദ്യ ടി ട്വന്റിയില്‍ തന്നെ ഇന്ത്യന്‍ ബൗളിംഗ് നിര ഫോമിലേക്കുയര്‍ന്നത് ശുഭസൂചനയാണ്. പ്രത്യേകിച്ച് സ്പിന്നര്‍മാര്‍. ഏകദിന പരമ്പരയില്‍ ഫോമിന്റെ ഏഴയലത്തുപോലും എത്താതിരുന്ന ജഡേജയും അശ്വിനും നന്നായി തന്നെ പന്തെറിഞ്ഞു. തങ്ങളുടെ ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയ ഇരുവരും കൂടി ഓസീസിന്റെ നാല് വിക്കറ്റുകളാണ് പങ്കിട്ടെടുത്തത്. അതും സ്മിത്തും,ഫിഞ്ചും,വാട്‌സണുമടങ്ങുന്ന മുന്‍നിര ബാറ്റ്‌സ്‌നാന്മാരുടേത്.
ക്രിക്കറ്റ് ടീം ഗെയിമാണ്. ഏകദിന പരമ്പരയില്‍ ഇന്ത്യ പരാജയപ്പെടാന്‍ പ്രധാന കാരണവും ടീമെന്ന നിലയില്‍ ശോഭിക്കാന്‍ കഴിയാതെ പോയതാണ്. വിജയിക്കാനുള്ള ഘടകങ്ങള്‍ കുറവായിരുന്നുവെന്ന് സാരം. ഘടകങ്ങള്‍ ധാരാളമുണ്ടായിരുന്നു. പക്ഷേ അതൊന്നും ഗ്രൗണ്ടില്‍ കണ്ടില്ല. എന്നുവച്ചാല്‍ പേരിനൊത്ത പെരുമയിലേക്കുയരാന്‍ സാധിച്ചില്ലെന്ന് തന്നെ. ഒരു രോഹിത്ത്, കോഹ്‌ലി, ധവാന്‍, ഒടുക്കം പാണ്ടേ.. തീര്‍ന്നു. അതിനപ്പുറം മിന്നലാട്ടങ്ങള്‍ ഒന്നും കണ്ടില്ല.
മാത്രമല്ല റണ്‍സ് വിട്ട് കൊടുക്കുന്നതിലും പിശുക്ക് കാട്ടി രണ്ടുപേരും. ഇരുവര്‍ക്കൊപ്പം പഴയ പടക്കുതിരയായ നെഹ്‌റയും പുതുമുഖങ്ങളായ പാണ്ഡ്യയും ബുമ്‌റയും അടങ്ങുന്ന ഫാസ്റ്റ് ബൗളര്‍മാര്‍ കൂടി മികവിലേക്കുയര്‍ന്നപ്പോള്‍ അടുത്തെങ്ങും കാണാത്ത ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പ്രകടനമാണ് അഡിലെയ്ഡ് ഓവലില്‍ കാണാന്‍ സാധിച്ചത്. പ്രത്യേകിച്ച് ബൂമ്റയുടെ ബൗളിംഗ്.
ബൗളിംഗ് ആക്ഷനില്‍ മാത്രമല്ല എറിയുന്ന പന്തുകളുലും ബൂമ്‌റ വൈവിധ്യം പുലര്‍ത്തിയിരുന്നു. യോര്‍ക്കര്‍ പന്തുകളെറിയുന്നതിലുള്ള ബൂമ്‌റയുടെ മികവ് പ്രശംസനീയമാണ്. സഹീറിന് ശേഷം ഇത്ര കൃത്യതയോടെ യോര്‍ക്കര്‍ ബോളുകള്‍ തുടര്‍ച്ചയായി പ്രയോഗിച്ച് വിജയിക്കുന്നൊരു ഇന്ത്യന്‍ ബോളറെ ആദ്യമായാണ് കാണുന്നത്.
ക്രിക്കറ്റ് ടീം ഗെയിമാണ്. ഏകദിന പരമ്പരയില്‍ ഇന്ത്യ പരാജയപ്പെടാന്‍ പ്രധാന കാരണവും ടീമെന്ന നിലയില്‍ ശോഭിക്കാന്‍ കഴിയാതെ പോയതാണ്. വിജയിക്കാനുള്ള ഘടകങ്ങള്‍ കുറവായിരുന്നുവെന്ന് സാരം. ഘടകങ്ങള്‍ ധാരാളമുണ്ടായിരുന്നു. പക്ഷേ അതൊന്നും ഗ്രൗണ്ടില്‍ കണ്ടില്ല. എന്നുവച്ചാല്‍ പേരിനൊത്ത പെരുമയിലേക്കുയരാന്‍ സാധിച്ചില്ലെന്ന് തന്നെ. ഒരു രോഹിത്ത്, കോഹ്‌ലി, ധവാന്‍, ഒടുക്കം പാണ്ടേ.. തീര്‍ന്നു. അതിനപ്പുറം മിന്നലാട്ടങ്ങള്‍ ഒന്നും കണ്ടില്ല.
മറിച്ച് ഇന്ന് ടീമെന്ന നിലയില്‍ ഇന്ത്യ ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ബാറ്റിംഗില്‍, ബൗളിംഗില്‍, ഫീല്‍ഡിങ്ങില്‍…സമസ്ത മേഖലയിലും ഇന്ത്യ ഓസീസിനെക്കാള്‍ ഒരു പിടി മുകളിലായിരുന്നു. ഫലമോ..? വിജയവും പരമ്പരയില്‍ മേധാവിത്വവും നേടാനായിരിക്കുന്നു. ടി ട്വന്റി ലോകക്കപ്പ് അടുത്തെത്തി നില്‍ക്കേ ഇന്ത്യയുടെ വിജയം പ്രതീക്ഷ നല്‍കുന്നു.
പ്രഥമ ട്വ ട്വന്റി ചാമ്പ്യന്മാര്‍ക്ക് സമാന പ്രകടനങ്ങള്‍ കളത്തില്‍ പുറത്തെടുക്കാനായാല്‍ നാട്ടിലൊരുതവണ കൂടി കുട്ടിക്രിക്കറ്റില്‍ മുത്തമിടാന്‍ കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.