ന്യൂദല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പൂര്‍ണ്ണ പരാജയമെന്ന് ബി.ജെ.പി നേതാക്കള്‍ വരെ ഏറ്റു പറയുമ്പോള്‍ സമ്പദ് വ്യവസ്ഥയെ പുകഴ്ത്തി റിലയന്‍സ് മാനേജിങ് ഡയറക്ടര്‍ മുകേഷ് അംബാനി. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ആദ്യ മൂന്ന് സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മാറുമെന്നാണ് മുകേഷ് അംബാനിയുടെ വാദം.
നിലവില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 2.5 ട്രില്ല്യണ്‍ ഡോളര്‍ ആണെന്നും അത് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 7 ട്രില്ല്യണ്‍ ഡോളറിലേക്ക് ഉയരുമെന്നും അംബാനി പറയുന്നു. യശ്വന്ത് സിന്‍ഹയടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ മോദി സഭയുടെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തിന് ദോഷകരമാണെന്ന് തുറന്ന് പറയുമ്പോഴാണ് അംബാനി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അനുകൂലിച്ച രംഗത്തെത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
ദല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഫറന്‍സിലാണ് അംബാനി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചയിലേക്കാണെന്ന വാദമുന്നയിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ 4 ജി നെറ്റ്‌വര്‍ക്ക് രാജ്യത്ത് വ്യാപിപ്പിക്കുമെന്നും 2 ജിയെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 2.5 ട്രില്ല്യണ്‍ ഡോളര്‍ ആണെന്നും അത് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 7 ട്രില്ല്യണ്‍ ഡോളറിലേക്ക് ഉയരുമെന്നും അംബാനി പറയുന്നു. യശ്വന്ത് സിന്‍ഹയടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ മോദി മന്ത്രി സഭയുടെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തിന് ദോഷകരമാണെന്ന് തുറന്ന് പറയുമ്പോഴാണ് അംബാനി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അനുകൂലിച്ച രംഗത്തെത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
ബി.ജെ.പി നേതാക്കള്‍ക്കെല്ലാം ഇതേ അഭിപ്രായമാണെന്നും സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെല്ലാം പൂര്‍ണ്ണ പരാജയമാണെന്നും സിന്‍ഹ വിമര്‍ശിച്ചിരുന്നു. ഇതേ സമയത്ത് തന്നെയാണ് അംബാനി സമ്പദ് വ്യവസ്ഥയെ പുകഴ്ത്തുന്നതെന്നതും ശ്രദ്ധേയമാണ്.