ലോകകപ്പിന് ശേഷം ഓസ്ട്രേലിയക്ക് എതിരായ ടി-ട്വന്റിയില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ തന്റെ ആദ്യ പരമ്പര സൂര്യകുമാര്‍ യാദവ് സ്വന്തമാക്കിയിരിക്കുകയാണ്. ബെംഗളുരുവില്‍ ഡിസംബര്‍ മൂന്നിന് നടന്ന അവസാന ടി-ട്വന്റി ഐ മത്സരത്തിലും വിജയിച്ച് 4-1 എന്ന നിലയിലാണ് ഇന്ത്യ ഓസിസിനെ മടക്കി അയച്ചത്.
2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസീസിനോട് പരാജയപ്പെട്ടപ്പോള്‍ നിരാശയില്‍ നിന്ന് മുന്നോട്ട് പോകുന്നതിന് ഇന്ത്യന്‍ താരങ്ങള്‍ വളരെ ബുദ്ധിമുട്ടിയിരുന്നു, സൗത്ത് ആഫ്രിക്കന്‍ പര്യടനം തുടങ്ങുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ടി-ട്വന്റി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്.
ഓസ്‌ട്രേലിയക്കെതിരായ പരമ്പര വിജയിച്ചെങ്കിലും അടുത്ത വെല്ലുവിളി സൗത്ത് ആഫ്രിക്കയുമായുള്ള ടി-ട്വന്റി ആണെന്നും ഓസീസിനെതിരെ നിര്‍ഭയമായി കളിച്ച താരങ്ങള്‍ പ്രോട്ടിയാസിനെതിരെയും അതേ രീതി തുടരുമെന്നാണ് ക്യാപ്റ്റന്‍ പറയുന്നത്.
”ലോകകപ്പ് തോല്‍വി വലിയ നിരാശയായിരുന്നു. അതില്‍ നിന്നും മുന്നോട്ട് പോകാന്‍ ഒരുപാട് ബുദ്ധിമുട്ടാണ്. എന്നാല്‍ ഓസീസിനെതിരായ പരമ്പര വലിയ ഉത്തേജകമായി. ഓസ്‌ട്രേലിക്കെതിരെ കളിക്കാന്‍ കൈ ഉയര്‍ത്തി ഭയമില്ലാതെയാണ് മുന്നോട്ട് വന്നത്. സൗത്ത് ആഫ്രിക്കക്കെതിരെയും ഞങ്ങള്‍ അങ്ങനെ കളിക്കണം. ഇത് ഞാന്‍ അവരോടും പറഞ്ഞു (കളിക്കാരോട്),’ സൂര്യ പറഞ്ഞു.
സൗത്ത് ആഫ്രിക്കയോടുള്ള ടി-ട്വന്റി കോമ്പിനേഷന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നെന്ന് സൂര്യ പറഞ്ഞു. എന്നാല്‍ അദ്ദേഹം പേരുകള്‍ വെളുപ്പെടുത്തിയിട്ടില്ല.
‘ഞങ്ങളുടെ മനസില്‍ കോമ്പിനേഷനുണ്ട്, എന്നാലും ഇന്നത്തെ പ്രാക്ടീസ് സെക്ഷന് ശേഷം അതില്‍ ഒരു ഫൈനല്‍ കോള്‍ ഉണ്ടാകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 10, 12, 14 തീയതികളില്‍ ഡര്‍ബന്‍, ഗ്‌കെബര്‍ഹ, ജോഹന്നാസ്ബര്‍ഗ് എന്നിവിടങ്ങളിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുള്ള ടി-ട്വന്റി ഐ പരമ്പര നടക്കുന്നത്.
Content Highlight: India will play against South Africa without fear