ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഇന്നിങ്‌സില്‍ 245 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 408 റണ്‍സ് നേടിയ പ്രോട്ടിയാസ് 163 റണ്‍സിന്റെ ലീഡ് നേടി. ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ക്യാപ്റ്റന്‍ അടക്കമുള്ളവര്‍ പരാജയപ്പെട്ടതോടെ ഇന്നിങ്‌സ് തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതോടെ പരമ്പര ഇന്ത്യക്ക് നേടാന്‍ സാധിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. രണ്ടാം ടെസ്റ്റില്‍ വിജയിച്ച് പരമ്പര 1-1ന് സമനിലയിലാക്കുക എന്നത് മാത്രമാണ് ഇനി ഇന്ത്യക്ക് ചെയ്യാനുള്ളത്.
ഇതോടെ സൗത്ത് ആഫ്രിക്കയിലെത്തി ടെസ്റ്റ് പരമ്പര വിജയിക്കുക എന്ന ഇന്ത്യയുടെ ഏറെ നാളത്തെ മോഹം ഇത്തവണയും മോഹം മാത്രമായി അവസാനിച്ചിരിക്കുകയാണ്.
1992 മുതല്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തിയപ്പോഴൊന്നും തന്നെ ഇന്ത്യക്ക് വിജയം സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. ആ പതിവ് ഇത്തവണയും ആവര്‍ത്തിക്കുകയാണ്.
ഇന്ത്യ സൗത്ത് ആഫ്രിക്കയിലെത്തി ഇതുവരെ 24 ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ വെറും നാല് ടെസ്റ്റില്‍ മാത്രമാണ് ജയിക്കാന്‍ സാധിച്ചത്. 13 മത്സരങ്ങളില്‍ പരാജയം രുചിച്ചപ്പോള്‍ ഏഴ് കളി സമനിലയില്‍ കലാശിക്കുകയും ചെയ്തു.
ഇതുവരെ എട്ട് പരമ്പരയാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയിലെത്തി കളിച്ചത്. ഇതില്‍ ഏഴ് പരമ്പരയിലും പരാജയപ്പെട്ടപ്പോള്‍ 2010ലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഇപ്പോള്‍ ഒമ്പതാം പരമ്പരയാണ് ഇന്ത്യ സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ കളിക്കുന്നത്. ഈ പരമ്പരയും ജയിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന്റെ ഫലങ്ങള്‍
(വര്‍ഷം – വിജയികള്‍ – വിജയ മാര്‍ജിന്‍ എന്നീ ക്രമത്തില്‍)
1992 – സൗത്ത് ആഫ്രിക്ക – 1-0 (4)
1996 – സൗത്ത് ആഫ്രിക്ക – 2-0 (3)
2001 – സൗത്ത് ആഫ്രിക്ക – 1-0 (2)
2006 – സൗത്ത് ആഫ്രിക്ക – 2-1 (3)
2010 – സമനില – 1-1 (3)
2013 – സൗത്ത് ആഫ്രിക്ക – 1-0 (2)
2017 – സൗത്ത് ആഫ്രിക്ക – 2-1 (3)
2021 – സൗത്ത് ആഫ്രിക്ക – 2-1 (3)
ജനുവരി മൂന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരത്തിന് തുടക്കമാകുന്നത്. കേപ്ടൗണാണ് നിര്‍ണായക മത്സരത്തിന് വേദിയാകുന്നത്.
Content Highlight: India will not be able to win the series this time as well