ബ്യൂണസ് ഏറിസ്: ലോകത്തിലെ 20 വന്‍ സാമ്പത്തിക ശക്തകളുടെ പൊതുവേദിയായ ജി-20 യുടെ 2022ലെ ഉച്ചകോടിക്ക് ഇന്ത്യ വേദിയാകും. സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 2022ല്‍ ഇന്ത്യ വേദിയാകുമെന്ന് ജി-20യുടെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
ALSO READ: വില്ലത്തിയായി ഞെട്ടിച്ച് മധുബാല; ‘അഗ്‌നിദേവി’ന്റെ ട്രെയ്‌ലർ കാണാം
നേരത്തെ ഇറ്റലിയിലായിരുന്നു നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികമായതിനാല്‍ വേദി നല്‍കാന്‍ ഇറ്റലി തയ്യാറാവുകയായിരുന്നു.
14-ാം ഉച്ചകോടിക്ക് ജപ്പാനും പതിനഞ്ചാമത്തേതിന് സൗദി അറേബ്യയും വേദിയാകും. നിലവില്‍ നടക്കുന്ന ജ-20 ഉച്ചകോടി ഇന്നത്തോടെ സമാപിച്ചു. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം താല്‍കാലികമായി അവസാനിച്ചത് ഉച്ചകോടിയോട് അനുബന്ധിച്ച് ഇരു രാജ്യങ്ങളുടേയും ഭരണാധികാരികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ്.