| Saturday, 8th September 2018, 5:08 pm

രൂപയുടെ മൂല്യം ഇടിയുന്നത് കാരണം ഇന്ത്യ അധികം അടക്കേണ്ട കടബാധ്യത 68,500 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രൂപയുടെ മൂല്യം ഇടിയുന്നത് പെട്രോള്‍ വിലയെ മാത്രമല്ല ബാധിക്കുന്നത് ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ ആകെ മൊത്തം തകിടം മറയ്ക്കുകയാണ് രൂപയുടെ ഈ റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച.

ഈ വര്‍ഷം 11%ത്തോളം മൂല്യമാണ് ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയ്ക്ക് കുറഞ്ഞത്. ഇത് കാരണം രാജ്യം വരും മാസങ്ങളില്‍ 68500 കോടി (9.5 ബില്ല്യണ്‍ ഡോളര്‍) രൂപ അധിക കടബാധ്യതയായി അടക്കേണ്ടി വരും.


ALSO READ: എലിപ്പനി പ്രതിരോധമരുന്നിനെതിരെ വ്യാജപ്രചരണം; ജേക്കബ് വടക്കുംഞ്ചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു


72 രൂപയാണ് നിലവിലെ ഡോളറുമായുള്ള വിനിമയ നിരക്ക്. ഈ വിനിമയ നിരക്ക് 72ല്‍ എത്തുകയും, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ശരാശരി 76 ഡോളറുമായി തുടര്‍ന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യുടെ ഓയില്‍ വില്‍ 457 ബില്ല്യണ്‍ രൂപയായി ഉയരുമെന്നാണ് സ്റ്റേറ്റ് ബാങ്കിന്റെ ചീഫ് സാമ്പത്തിക ഉപദേശിക സൗമ്യ കാന്തി ഘോഷ് പറയുന്നത്.


ALSO READ: “വൈദ്യപരിശോധന നടത്തിയാലറിയാം അവര്‍ പരിശുദ്ധകളാണോയെന്ന്” കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച് പി.സി ജോര്‍ജ് എം.എല്‍.എ


ഇന്ത്യയുടെ ധനക്കമ്മി വര്‍ദ്ധിക്കാന്‍ ഇത് കാരണമാകുമെന്നും, ഇത് ജി.ഡി.പിയുടെ 0.7 ശതമാനം വരുമെന്നും ഘോഷ് പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more