റഷ്യന്‍ സഹകരണത്തോടെ രാജ്യത്ത് ആണവ റിയാക്ടറുകള്‍ നിര്‍മിക്കുമെന്ന് മോദി
Daily News
റഷ്യന്‍ സഹകരണത്തോടെ രാജ്യത്ത് ആണവ റിയാക്ടറുകള്‍ നിര്‍മിക്കുമെന്ന് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th December 2014, 9:44 pm

modi_putin 1
ന്യൂദല്‍ഹി:  ഇന്ത്യ-റഷ്യ പ്രതിരോധ സഖ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യന്‍ സഹകരണത്തോടെ രാജ്യത്ത് പത്തിലധികം ആണവ റിയാക്ടറുകള്‍ നിര്‍മിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. വിദേശ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യന്‍ സന്ദര്‍ശനത്തിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ സാന്നിധ്യത്തിലാണ് മോദിയുടെ പ്രഖ്യാപനം.

നേരത്തെ കൂടം കുളത്തെ ആണവ നിലയത്തിലേക്ക് രണ്ട് റിയാക്ടറുകള്‍ റഷ്യ നല്‍കിയിരുന്നു. ഇരുപതോളം കരാറുകളിലാണ് പുടിന്‍ തന്റെ ഹ്രസ്വ സന്ദര്‍ശനത്തിനിടെ ഒപ്പ് വച്ചിട്ടുള്ളത്. “മേക്ക് ഇന്‍ ഇന്ത്യ” പദ്ധതിയുടെ ഭാഗമായി ഇരു രാഷ്ട്രങ്ങളുടെയും സഹകരണത്തില്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം 400ഓളം ഹെലികോപ്റ്ററുകള്‍ നിര്‍മിക്കാനും ധാരണയായിട്ടുണ്ട്.

നരേന്ദ്ര മോദി അധികാരം ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് റഷ്യന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. നേരത്തെ ബ്രിക്‌സ്, ജി 20 ഉച്ചകോടികളില്‍ വച്ച് ഇരുവരും കണ്ട് മുട്ടിയിരുന്നു.