| Tuesday, 7th January 2025, 8:36 am

2024ല്‍ സൈബര്‍ ആക്രമണം നേരിട്ട രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത്; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2024ല്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമതെന്ന് റിപ്പോര്‍ട്ട്. വിവരചോര്‍ച്ച നേരിടേണ്ടി വന്ന ലോകരാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമതാണെന്നാണ് ഇന്‍ര്‍നെറ്റ് സുരക്ഷാ സ്ഥാപനമായ ക്ലൗഡ്‌സേക്ക് (CloudSEK) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യയെ വിവര ചോര്‍ച്ചയിലേക്ക് നയിച്ച സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും 95 സ്ഥാപനങ്ങളാണ് സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടുള്ളതെന്നും പറയുന്നു. ഡാര്‍ക്ക് വെബിലെ ഡാറ്റ മോണിറ്ററിങ്ങിനെ അടിസ്ഥാനമാക്കി കമ്പനിയുടെ ത്രെറ്റ്‌ ലാന്‍ഡ്‌സ്‌കേപ്പ് (Threat Landscape) റിപ്പോര്‍ട്ട് പ്രകാരമാണ് സര്‍വേ നടത്തിയത്.

സൈബര്‍ ആക്രമണം ഇന്ത്യയിലെ വിവിധ മേഖലകളെ ബാധിച്ചിട്ടുള്ളതായും ഇന്ത്യന്‍ പൗരന്മാരുടെ 850 ലക്ഷം റെക്കോര്‍ഡുകള്‍, സ്റ്റാര്‍ ഹെല്‍ത്ത്, അലൈഡ് ഇന്‍ഷുറന്‍സ് ഉപഭോക്താക്കളുടെ വിവരങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ്‌സ് തുടങ്ങിയ കാര്യങ്ങളാണ് സൈബര്‍ ആക്രമണം നേരിട്ടിട്ടുള്ളതെന്നാണ് വിവരം.

ഇന്ത്യയിലെ ധനകാര്യ, ബാങ്കിങ് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ സൈബര്‍ വിവര ചോര്‍ച്ചയുണ്ടായത്. 20 കേസുകളാണ് ഈ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 13ഉം, ടെലികമ്മ്യൂണിക്കേഷന്‍ 12ഉം, ആരോഗ്യ മേഖലയില്‍ 10ഉം സ്ഥാപനങ്ങള്‍ സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ട്.

2024ല്‍ ഇന്ത്യ വലിയ തരത്തിലുള്ള സൈബര്‍ ആക്രണത്തിനിരായതായും രാജ്യത്തെ പൗരന്മാരുടെ 850 മില്യണിലധികം വരുന്ന വിവരങ്ങളാണ് ചോര്‍ന്നതെന്നുമാണ് ക്ലൗഡ്‌സേക്ക് പറയുന്നത്.

റിപ്പോര്‍ട്ട് പ്രകാരം സൈബര്‍ ആക്രമണം നേരിട്ട രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 2024 കാലയളവില്‍ 140 തവണ അമേരിക്കന്‍ സ്ഥാപനങ്ങള്‍ സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ട്. 57 സ്ഥാപനങ്ങളില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട ഇസ്രഈലാണ് പട്ടികയില്‍ മൂന്നാമത്.

സാമ്പത്തിക-സാങ്കേതിക കാരണങ്ങളാലാണ് അമേരിക്കയും ആഭ്യന്തര രാഷ്ട്രീയ കാരണങ്ങളാല്‍ ഇസ്രഈലും ആക്രമണത്തിനിരയായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Content Highlight: India will be the second country to face cyber attacks in 2024; Report

We use cookies to give you the best possible experience. Learn more