ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞ ദിവസം ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടന്നിരുന്നു. മത്സരത്തില്‍ അഞ്ച് വിക്കറ്റിന് വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് ലീഡ് നേടിയിരിക്കുകയാണ്.
ബൗളര്‍മാര്‍ ആറാടിയ മത്സരത്തില്‍ ഇന്ത്യ വിന്‍ഡീസിനെ ചെറിയ സ്‌കോറില്‍ തളച്ചിട്ടിരുന്നു. കുല്‍ദീപ് യാദവ് രണ്ട് മെയ്ഡന്‍ അടക്കം മൂന്ന് ഓവര്‍ പന്തെറിഞ്ഞ് വെറും ആറ് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, രവീന്ദ്ര ജഡേജ ആറ് ഓവറില്‍ 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും നേടി.
ഉപനായകന്‍ ഹര്‍ദിക് പാണ്ഡ്യ, ഷര്‍ദുല്‍ താക്കൂര്‍, അരങ്ങേറ്റക്കാരന്‍ മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കിയതോടെ വിന്‍ഡീസ് 23 ഓവറില്‍ 114 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.
Innings break!
A wonderful bowling display from #TeamIndia restricts West Indies to 114 👏👏
4️⃣ wickets for @imkuldeep18
3️⃣ wickets for @imjadeja
A wicket each for @hardikpandya7, @imShard, & debutant Mukesh KumarScorecard – https://t.co/OoIwxCvNlQ……#WIvIND pic.twitter.com/ctMLaYNJbn
— BCCI (@BCCI) July 27, 2023
ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരങ്ങളിലെ വിന്‍ഡീസിന്റെ ഏറ്റവും കുറഞ്ഞ രണ്ടാമത് ടോട്ടലാണിത്. 1997ല്‍ പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ നടന്ന മത്സരത്തിലെ 121 റണ്‍സായിരുന്നു ഇതുവരെയുള്ളതിലെ ഏറ്റവും കുറഞ്ഞ രണ്ടാമത് ടോട്ടല്‍. ഇതിനെ മറികടന്നുകൊണ്ടാണ് ബാര്‍ബഡോസ് ഒ.ഡി.ഐ പട്ടികയില്‍ രണ്ടാമതെത്തിയത്.