| Tuesday, 17th July 2012, 3:49 pm

ദുബായ് കടലില്‍ മത്സ്യത്തൊഴിലാളിയെ വെടിവെച്ച സംഭവത്തില്‍ ഇന്ത്യ വിശദീകരണം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ് : ദുബായ് കടലില്‍ തമിഴ്‌നാട് സ്വദേശിയെ യു.എസ് നാവികര്‍ വെടിവെച്ച് കൊന്ന സംഭവത്തില്‍ വിശദീകരണമാവശ്യപ്പെട്ട് ഇന്ത്യ രംഗത്ത്. യു.എസ്സുമായി പ്രത്യേകം കേസ് നടത്താനും ഇന്ത്യ തീരുമാനിച്ചുട്ടുണ്ട്.[]

കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പില്‍ തമിഴ്‌നാട് സ്വദേശിയായ ശേഖര്‍ കൊല്ലപ്പെടുകയും മൂന്ന് തമിഴ്‌നാട്ടുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ രണ്ടുപേരുടെ നിലഗുരുതരമാണ്. ദുബായിലെ മത്സ്യബന്ധനക്കമ്പനിയില്‍ ദിവസക്കൂലിക്ക് ജോലിചെയ്യുന്നവരാണ് ഇവര്‍.

സംഭവത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും ബോട്ടിന്റെ ഗതി മാറ്റാന്‍ തയ്യാറാകാത്തതിനാലാണ് വെടിവെച്ചതെന്നായിരുന്നു അമേരിക്കന്‍ നാവികര്‍ സംഭവത്തോട് പ്രതികരിച്ചത്. മാപ്പ് പറയാന്‍ യു.എസ് നേരത്തേ തയ്യാറായിരുന്നില്ല. തുടര്‍ന്ന് വ്യാപകമായ പ്രതിഷേധം നേരിട്ടതോടെ മാപ്പ് പറയുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 15 ന് കൊല്ലം തീരത്തു നിന്നും മത്സ്യബന്ധനത്തിന് പോയ തമിഴ്‌നാട് സ്വദേശികളായ രണ്ടു മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ കപ്പലായ എന്റിക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റ് മരിച്ചിരുന്നു. ആലപ്പുഴ തീരത്തുനിന്നും 14 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലില്‍ വെച്ചായിരുന്നു വെടിവെപ്പ്. സെന്റ് ആന്റണീസ് എന്ന ബോട്ടിലെ തൊഴിലാളികളായ മൂദാക്കരയില്‍ താമസിക്കുന്ന ജെലസ്റ്റിന്‍, തമിഴ്‌നാട്ടിലെ കുളച്ചിലിനടുത്തുള്ള എരമത്തുറ സ്വദേശികളായ പിങ്കു എന്നിവരായിരുന്നു മരിച്ചത്.

We use cookies to give you the best possible experience. Learn more