ലണ്ടന്‍: ലോകകപ്പില്‍ കിരീട സാധ്യതപട്ടികയില്‍ ഏറ്റവും മുന്നിലുള്ള മുന്‍ചാന്‍പ്യന്മാരായ ഓസീസും ഇന്ത്യയും ഇന്ന് നേര്‍ക്കുനേര്‍. അഫ്ഗാനിസ്താനെയും വെസ്റ്റിന്‍ഡീസിനെയും തോല്‍പിച്ചാണ് ആസ്‌ട്രേലിയയുടെ വരവെങ്കില്‍ ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയെ തറപറ്റിച്ചാണ് ഇന്ത്യയുടെ വരവ്,
കിരീടമോഹവുമായി ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ പോരടിക്കുമ്പോള്‍ കണക്കില്‍ ഓസീസാണ് മുന്നില്‍. 11 കളിയില്‍ എട്ടിലും ജയം ഓസീസിനൊപ്പമായിരുന്നു. ഇന്ത്യയ്ക്ക് ജയം മൂന്ന് മാത്രം. ഇതില്‍ രണ്ടുതവണ ജയിച്ചപ്പോഴും ഇന്ത്യ കപ്പുയര്‍ത്തിയിരുന്നു എന്നത് നീലപ്പടയ്ക്ക് നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല.
#INDvAUS the fight between blue and yellow. pic.twitter.com/gQLl2nRCln
— Jagadeesh (@Jagadeeshch1100) June 9, 2019
ലോകകപ്പിന്റെ തുടക്കത്തില്‍തന്നെ രണ്ടു കരുത്തരെ വീഴ്ത്താന്‍ കഴിഞ്ഞാല്‍ സെമി പ്രവേശം എളുപ്പമാകുമെന്ന സാധ്യത ഇന്ത്യയുടെ ആവേശം ഇരട്ടിയാക്കുന്നുണ്ട്.
മറുവശത്ത് വെസ്റ്റിന്‍ഡീസിനെതിരേ തോറ്റെന്ന് കരുതിയ കളി സൂപ്പര്‍ ക്ലൈമാക്സുമായി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഓസീസ് എത്തുന്നത്.
ലോകകപ്പില്‍ ഇന്ത്യയുടെ മേലുള്ള ആധിപത്യത്തിന്റെ കണക്കുകള്‍ കൂടിയാകുമ്പോള്‍ എളുപ്പം ജയിക്കാം എന്ന കണക്കുട്ടലിലാണ് ഗംഗാരുപ്പട.
കെന്നിങ്ടണ്‍ ഓവലില്‍ ഇന്ത്യന്‍ സമയം മൂന്നു മണിക്കാണ് മത്സരം തുടങ്ങുന്നത്.