| Saturday, 24th August 2019, 7:59 am

ഔള്‍റൗണ്ട് മികവുമായി ഇശാന്ത്; വെസ്റ്റ് ഇന്‍ഡീസ് 189/8

സ്പോര്‍ട്സ് ഡെസ്‌ക്

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ബാറ്റിംഗില്‍ നഷ്ടപ്പെട്ട മേധാവിത്വം ബൗളിംഗിലൂടെ തിരിച്ചുപിടിച്ച് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 297 എന്ന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ആതിഥേയര്‍ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ എട്ട് വിക്കറ്റിന് 189 റണ്‍സ് എന്ന നിലയിലാണ്.

രണ്ട് വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്ത്യയേക്കാള്‍ 108 റണ്‍സ് പിന്നിലാണ് വെസ്റ്റ് ഇന്‍ഡീസ്. കരിയറിലെ 9-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ച ഇശാന്താണ് കരീബിയിന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്.

ആദ്യ രണ്ടോവറില്‍ 20 റണ്‍സ് വഴങ്ങിയ ശേഷമായിരുന്നു ഇശാന്തിന്റെ ഗംഭീര തിരിച്ചുവരവ്. ഓപ്പണിംഗില്‍ മികച്ച അടിത്തറ പാകാനൊരുങ്ങിയ കാംപെല്‍-ബ്രത്വെയ്റ്റ് സഖ്യത്തെ പിരിച്ചുകൊണ്ട് മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. കാംപെലിനെ ഷമി മടക്കി അധികം വൈകാതെ ബ്രാത്വെയറ്റിനെ ഇശാന്ത് സ്വന്തം പന്തില്‍ പിടികൂടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പുതുമുഖതാരം ഷമ്രയെ ജഡേജയും പുറത്താക്കി. അപകടകാരിയായ ഡാരന്‍ ബ്രാവോ ജസ്പ്രിത് ബുംറയുടെ ടെസ്റ്റിലെ 50-ാമത്തെ വിക്കറ്റായി മടങ്ങി.

അതേസമയം പതിയെ ഒരറ്റത്ത് ന്ങ്കൂരമിട്ട് കളിച്ച റോസ്റ്റണ്‍ ചേസ് ഇന്ത്യയ്ക്ക് ഭീഷണിയുയര്‍ത്തി. എന്നാല്‍ പതിയെ താളം കണ്ടെത്തിയ ഇശാന്ത് ചേസിനെ പുറത്താക്കി ഇന്ത്യയ്ക്ക് വീണ്ടും മേല്‍ക്കെ നല്‍കി. ആറാം വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഷായി ഹോപ്പും ഹെയ്റ്റ്‌മെയറും വിന്‍ഡീസ് പ്രതീക്ഷ കാത്തെങ്കിലും ഇശാന്ത് വീണ്ടും എത്തിയതോടെ കൂട്ടുകെട്ട് തകര്‍ന്നു.

മഴയ്ക്ക് ശേഷം പുനരാരംഭിച്ച കളിയില്‍ ഇരുവരേയും കെമര്‍ റോച്ചിനേയും പുറത്താക്കി ഇശാന്ത് അഞ്ച് വിക്കറ്റ് തികച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 297 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ധ സെഞ്ചുറികളുമായി കളംപിടിച്ച ഉപനായകന്‍ അജിന്‍ക്യ രഹാനെയുടെയും രവീന്ദ്ര ജഡേജയുടെയും മികവിലാണ് ഇന്ത്യ മുന്നൂറിനടുത്തെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒന്നാംദിനം 81 റണ്‍സെടുത്ത് ഇന്ത്യയെ രക്ഷിച്ചതു രഹാനെയാണെങ്കില്‍ രണ്ടാംദിനമായ ഇന്നലെ ജഡേജയുടെ (58) ഊഴമായിരുന്നു. 8ാം വിക്കറ്റില്‍ ഇഷാന്ത് ശര്‍മയെ (19) കൂട്ടുപിടിച്ച് 60 റണ്‍സ് സംഘടിപ്പിച്ച ജഡേജ വിന്‍ഡീസ് ബൗളിങ് നിരയെ വട്ടംകറക്കി. 19 ഓവര്‍ പിടിച്ചുനിന്നശേഷമാണു സഖ്യം പിരിഞ്ഞത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more