ലീഡ്‌സ്: രോഹിത് ശര്‍മ്മയുടെയും കെ.എല്‍ രാഹുലിന്റെയും സെഞ്ച്വറികളില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആധികാരിക ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ശ്രീലങ്ക പടുത്തുയര്‍ത്തിയ 265 എന്ന വിജയലക്ഷ്യം 43.3 ഓവറില്‍ ഇന്ത്യ മറികടന്നു.
രോഹിത് 94 പന്തില്‍ നിന്ന് 103 ഉം രാഹുല്‍ 118 പന്തില്‍ നിന്ന് 111 ഉം റണ്‍സാണ് നേടിയത്. ഈ ലോകകപ്പിലെ അഞ്ചാം സെഞ്ച്വറിയോടെ ഒരുലോകകപ്പില്‍ ഏറ്റവുമധികം സെഞ്ചുറിയെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ സ്വന്തമാക്കി. നാലുസെഞ്ചുറി നേടിയ കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ് രോഹിത് മറികടന്നത് . 2015 ലോകകപ്പിലായിരുന്നു സംഗക്കാര റെക്കോര്‍ഡ് നേടിയിരുന്നത്.
ഒന്‍പത് കളികളില്‍ ലോകകപ്പിലെ ഇന്ത്യയുടെ ഏഴാം ജയമാണിത്. പട്ടികയില്‍ 15 പോയന്റുമായി ഇന്ത്യ ഒന്നാമതാണ്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എയ്ഞ്ചലോ മാത്യൂസിന്റെ മികവിലാണ് 264 റണ്‍സെടുത്തത്. ഒരു ഘട്ടത്തില്‍ 55 റണ്‍സിന് നാലു വിക്കറ്റ് എന്ന നിലയില്‍ പരുങ്ങില ശ്രീലങ്കയെ 250 റണ്‍സ് കടത്തിയത് സെഞ്ചുറി നേടിയ ഏഞ്ചലോ മാത്യൂസും അര്‍ധ സെഞ്ചുറി നേടിയ തിരിമാനെയും ചേര്‍ന്നാണ്.