|

സച്ചിനും സംഗക്കാരയും നേര്‍ക്കുനേര്‍; വെടിക്കെട്ടിന് തിരികൊളുത്താന്‍ മാസ്റ്റേഴ്‌സ്!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി-20യുടെ ആദ്യ സീസണ്‍ 2025 ഫെബ്രുവരി 22ന് ആരംഭിക്കാനിരിക്കുരയാണ്. ഇന്ത്യ മാസ്റ്റേഴ്‌സും ശ്രീലങ്ക മാസ്റ്റേഴ്‌സുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ശ്രീലങ്കയെ നയിക്കുന്നത് ഇതിഹാസ താരം കുമാര്‍ സംഗക്കാരയാണ്. ക്രിക്കറ്റ് ലോകത്തെ വിരമിച്ച സൂപ്പര്‍ താരങ്ങള്‍ അണി നിരക്കുന്ന ടൂര്‍ണമെന്റിനെ വലിയ ആവേശത്തോടെ വരവേല്‍ക്കാനിരിക്കുകയാണ് ആരാധകര്‍. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റര്‍ യുവരാജ് സിങ്, സുരേഷ് റെയ്‌ന തുടങ്ങിയ ഒട്ടനവധി താരങ്ങളാണ് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയത്.

ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 16 വരെയാണ് ടൂര്‍ണമെന്റ്. ആദ്യ മത്സരത്തില്‍ ഇന്ത്യയും ലങ്കയും ഏറ്റുമുട്ടുമ്പോള്‍ പഴയ കാലത്തെ ചൂടന്‍ മത്സരങ്ങള്‍ക്ക് ക്രിക്കറ്റ് ലോകം ഒരിക്കല്‍ കൂടി സാക്ഷിയാകുമെന്നത് ഉറപ്പാണ്. ഇന്ത്യയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തിലും, വഡോദരയിലെ ബി.സി.എ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലും റായിപൂരിലുമാണ് മത്സരങ്ങള്‍ നടക്കുക.

ഇന്ത്യന്‍ മാസ്റ്റേഴ്‌സ് സ്‌ക്വാഡ്

സച്ചിന്‍ ടെണ്ടല്‍ക്കര്‍ (ക്യാപ്റ്റന്‍), യുവരാജ് സിങ്, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, സ്റ്റുവര്‍ട്ട് ബിന്നി, ധവാല്‍ കുല്‍ക്കര്‍ണി, വിജയ് കുമാര്‍, വിനയ് കുമാര്‍, ഷഹബാസ് നദീം, രാഹുല്‍ ശര്‍മ, നമന്‍ ഓജ, പവന്‍ നെഗി, ഗുര്‍ കീര്‍ത്ത് സിങ് മാന്‍, അഭിമന്യ മിഥുന്‍

ശ്രീലങ്കന്‍ മാസ്റ്റേഴ്‌സ് സ്‌ക്വാഡ്

കുമാര്‍ സംഗക്കാര (ക്യാപ്റ്റന്‍), ആര്‍. കളുവിതാരണ, അഷന്‍ പ്രിയഞ്ജന്‍, ഉപ്പല്‍ തരങ്ക, നുവാന്‍ പ്രതീപ്, ലഹിരു തിരിമാനി, ചിന്തക ജയസിന്‍ങ്കെ, സീക്കുഗെ പ്രസന്ന, ജീവന്‍ മെന്‍ഡിസ്, ഇസുരു ഉദാന, ധാമിക പ്രസാദ്, സുരന്‍ഗ ലക്മല്‍, ദില്‍റുവാന്‍ പെരേര, അസെലാ ഗുണരത്‌നെ, ചതുരംഗ ഡി സില്‍വ

Content Highlight: India VS Sri Lanka Masters Squad