ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടീം പ്രഖ്യാപിച്ച് ഇന്ത്യ. മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിനുള്ള ടീം പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ടാം മത്സരത്തില്‍ രാഹുല്‍ ത്രിപാഠിക്ക് അവസരം ലഭിച്ചിട്ടുണ്ട്. താരത്തിന്റെ അരങ്ങേറ്റ മത്സരമാണിത്. ഏറെ നാള്‍, വിവിധ സ്‌ക്വാഡുകളിലായി ബെഞ്ചിലിരിക്കേണ്ടി വന്നതിന് ശേഷമാണ് താരം പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
ആദ്യ മത്സരത്തില്‍ രണ്ട് താരങ്ങള്‍ക്ക് അവസരം നല്‍കിയ ഇന്ത്യ, രണ്ടാം മത്സരത്തില്‍ ത്രിപാഠിക്കും അവസരം നല്‍കിയിരിക്കുകയാണ്.
📸📸 Dream come true moment for @tripathirahul52 🙌🙌#TeamIndia #INDvSL @mastercardindia pic.twitter.com/igiWnQEEIR
— BCCI (@BCCI) January 5, 2023
Congratulations to Rahul Tripathi who is all set to make his T20I debut for #TeamIndia 🇮🇳👏#INDvSL @mastercardindia pic.twitter.com/VX1y83nOsD
— BCCI (@BCCI) January 5, 2023
പരിക്കേറ്റ് പുറത്തായ സഞ്ജും സാംസണും കഴിഞ്ഞ മത്സരത്തില്‍ വേണ്ടുവോളം റണ്‍ വഴങ്ങിയ ഹര്‍ഷല്‍ പട്ടേലും ടീമിന് പുറത്താണ്. അര്‍ഷ്ദീപ് സിങ്ങാണ് ഹര്‍ഷലിന് പകരം ടീമില്‍ ഇടം നേടിയിരിക്കുന്നത്.
അതേസമയം, ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയച്ചിരിക്കുകയാണ്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയ ഇന്ത്യക്ക് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന രണ്ടാം മത്സരത്തിലും വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര സ്വന്തമാക്കാം.
ഇന്ത്യ പ്ലെയിങ് ഇലവന്‍
ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ശിവം മാവി, ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചഹല്‍.
#TeamIndia have won the toss and elect to bowl first in the 2nd T20I against Sri Lanka.
A look at our Playing XI for the game.
Live – https://t.co/Fs33WcZ9ag #INDvSL @mastercardindia pic.twitter.com/lhrMwzlotK
— BCCI (@BCCI) January 5, 2023
ശ്രീലങ്ക പ്ലെയിങ് ഇലവന്‍
പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ധനഞ്ജയ ഡി സില്‍വ, ചരിത് അസലങ്ക, ഭാനുക രാജപക്‌സ, ദാസുന്‍ ഷണക (ക്യാപ്റ്റന്‍), വാനിന്ദു ഹസരങ്ക, ചമീക കരുണരത്‌നെ, മഹീഷ് തീക്ഷണ, കാസുന്‍ രാജിത, ദില്‍ഷന്‍ മധുശങ്ക.
Sri Lanka are unchanged.
Two changes for India, Rahul Tripathi makes his debut, Arshdeep IN for Harshal Patel.#INDvSL pic.twitter.com/vJoW6D64Rd
— Sri Lanka Cricket 🇱🇰 (@OfficialSLC) January 5, 2023
Content highlight: India vs Sri Lanka 2nd T20