ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ ആദ്യ മത്സരത്തില്‍ പ്ലെയിങ് ഇലവനില്‍ ഇടം നേടി സഞ്ജു സാംസണ്‍. മുംബൈ വാംഖഡെയില്‍ വെച്ചാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദാസുന്‍ ഷണക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അഥവാ ടോസ് ലഭിക്കുകയാണെങ്കില്‍ ബാറ്റിങ് തന്നെയായിരിക്കും തെരഞ്ഞെടുക്കുക എന്ന് ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ടോസിനിടെ പറഞ്ഞിരുന്നു.
ശിവം മാവിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റത്തിന് കൂടിയാണ് വാംഖഡെ വേദിയാകുന്നത്. ഒപ്പം സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന്റെ അന്താരാഷ്ട്ര ടി-20 അരങ്ങേറ്റവും ഇതുതന്നെയാണ്.
എന്നാല്‍ രാഹുല്‍ ത്രിപാഠിയെ പരിഗണിക്കാതെയാണ് ഇന്ത്യ വീണ്ടും ടീം പ്രഖ്യാപിച്ചിരിക്കുന്നതെന്നതാണ് സങ്കടകരമായ മറ്റൊരു വസ്തുത.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണിത്.
ഇന്ത്യ പ്ലെയിങ് ഇലവന്‍:
ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, ദീപക് ഹൂഡ, ഹര്‍ഷല്‍ പട്ടേല്‍, ശിവം മാവി, യൂസ്വേന്ദ്ര ചഹല്‍, ഉമ്രാന്‍ മാലിക്.
ശ്രീലങ്ക പ്ലെയിങ് ഇലവന്‍:
ദാസുന്‍ ഷണക (ക്യാപ്റ്റന്‍), പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ധനഞ്ജയ ഡി സില്‍വ, ചരിത് അസലങ്ക, ഭാനുക രാജപക്‌സെ, വാനിന്ദു ഹസരങ്ക, ചമിക കരുണരത്‌ന, മഹീഷ് തീക്ഷണ, കാസുന്‍ രജിത, ദില്‍ഷന്‍ മധുശങ്ക.