Advertisement
നാലാം ഏകദിനം ശ്രീലങ്കക്കെതിരെ ഇന്ത്യ ബാറ്റിംഗ്‌ തിരഞ്ഞെടുത്തു
Daily News
നാലാം ഏകദിനം ശ്രീലങ്കക്കെതിരെ ഇന്ത്യ ബാറ്റിംഗ്‌ തിരഞ്ഞെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Nov 13, 10:59 am
Thursday, 13th November 2014, 4:29 pm

prv_951ca_1414926336
കൊല്‍ക്കത്ത:  ശ്രീലങ്കക്കെതിരെയായ നാലാം ഏകദിനത്തില്‍ ഇന്ത്യ ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്തു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്  സ്റ്റേഡിയത്തിലാണ്  മത്സരം നടക്കുന്നത്. അഞ്ച്  മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. ക്യാപ്റ്റന്‍ ധോണിയുടെ അഭാവത്തില്‍  വിരാട് കോഹ്‌ലിയാണ്  ഇന്ത്യയെ നയിച്ചിരുന്നത്.

കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി  ടീമില്‍ ശിഖാര്‍ ധവാന്‍, ഇശാന്ത് ശര്‍മ, ആര്‍. അശ്വിന്‍ എന്നിവര്‍ക്ക് പകരമായി രോഹിത് ശര്‍മ, കരണ്‍ ശര്‍മ, സ്റ്റിയുവര്‍ട്ട്‌ ബിന്നി എന്നിവര്‍ ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അതെ സമയം  ദിനേശ് ചന്ദിമാല്‍, ലഹിരു തിരിമന്നെ, ഷമിന്‍ദ എരംഗെ, അജന്ത മെന്‍ഡിസ് എന്നിവരെ ടീമില്‍ ഉള്‍പെടുത്തിക്കൊണ്ടാണ്  ശ്രീലങ്കന്‍ ടീം മത്സരത്തിനിറങ്ങുന്നത്.

ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തിന്റെ 150ാം വാര്‍ഷികമാഘോഷിക്കുന്ന വേളയിലാണ് ഏകദിനം നടക്കുന്നത്. ഐതിഹാസികമായ പല മത്സരങ്ങള്‍ക്കും സാക്ഷ്യം വഹിച്ച വേദിയാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്.  ഇതിനകം പരമ്പര നേടിയിട്ടുള്ള ഇന്ത്യയെ സംബന്ധിച്ചെടുത്തോളം പരമ്പര തൂത്തു വാരാനുള്ള ലക്ഷ്യവുമായായിരിക്കും  ഈ മത്സരത്തിന് ഇറങ്ങുക