'സെമി പ്രതീക്ഷയില്‍ ഇന്ത്യ'; ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച; 191നു പുറത്ത്
Daily News
'സെമി പ്രതീക്ഷയില്‍ ഇന്ത്യ'; ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച; 191നു പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th June 2017, 6:50 pm

ലണ്ടന്‍: ഇരുടീമുകള്‍ക്കും സെമി പ്രവേശനത്തിന് ജയം അനിവാര്യമായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക ബാറ്റിങ്ങ് തകര്‍ച്ച. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക മികച്ച തുടക്കത്തിനു ശേഷം തകര്‍ന്നടിയുകയായിരുന്നു. 44.3 ഓവറില്‍ 191 റണ്‍സിനാണ് ആഫ്രിക്കന്‍ താരങ്ങള്‍ കൂടാരം കയറിയത്.


Also read ബോട്ടില്‍ കപ്പലിടിച്ച് മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍


ഡി കോക്കും ഹാഷിം അംലയും നല്‍കിയ മികച്ച തുടക്കം മുതലാക്കാനാകാതെ പോയതാണ് ടീം ചെറിയ സ്‌കോറില്‍ പുറത്താകാന്‍ കാരണമായത്. ഡി കോക്ക് 53, അംല 35, ഡുപ്ലെസിസ് 36 എന്നിവര്‍ക്ക് പുറമേ മറ്റ് താരങ്ങള്‍ക്കൊന്നും ടീമിനായി മികച്ച പ്രകടം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ മത്സരത്തില്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വന്ന ബൗളിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റ് കൃത്യതയോടെ പന്തെറിഞ്ഞതാണ് ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കിയത്. ടീമില്‍ തിരിച്ചെത്തിയ ആര്‍. അശ്വിനും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ഭൂംറയുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. അശ്വിനും പാണ്ഡ്യയും ജഡേജയും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.


Dont miss ‘ഇതിനെ പാകിസ്ഥാന്‍ സാരിയെന്നു വിളിക്കുമോ?’ സാരിയെ വര്‍ഗീയവത്കരിച്ച രവീണയ്ക്ക് കേരളാ സാരി ധരിച്ച് ഷെഹ്‌ല റാഷിദിന്റെ മറുപടി