|

വനിതാ ടി-20; ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കാന്‍ ഇന്ത്യന്‍ ടീമില്‍ പതിനഞ്ചുകാരിയും

സ്പോര്‍ട്സ് ഡെസ്‌ക്

സൂറത്ത്: വനിതാ ടി20 യില്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കാന്‍ പതിനഞ്ചുകാരിയും. ഷഫലി വര്‍മയാണ് ഇന്ത്യക്കുവേണ്ടി കളിക്കാനിറങ്ങുന്നത്. ഇന്ത്യക്കു വേണ്ടി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഷഫലി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

14 വയസ്സില്‍ അരങ്ങേറിയ ഗാര്‍ഗി ബാനര്‍ജിയാണ് ഏറ്റവും പ്രായം കുറഞ്ഞ താരം.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയച്ചിരിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ആറോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സെടുത്തിട്ടുണ്ട്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഷഫലി റണ്ണൊന്നുമെടുക്കാതെ പുറത്തായി. 21 റണ്‍സെടുത്ത സ്മൃതി മന്ദാനയുടെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അഞ്ച് ടി-20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. കൂടാതെ മൂന്ന് ഏകദിന മത്സരങ്ങളും ഇരുടീമുകളും കളിക്കും.

WATCH THIS VIDEO:

Latest Stories