| Sunday, 22nd September 2019, 8:40 pm

ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച; ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 135 റണ്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗളൂരൂ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി-20യില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു.

ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താനാവാതായോടെയാണ് ഇന്ത്യ കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങിയത്. മുന്‍നിരയില്‍ 36 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ മാത്രമാണ് പിടിച്ചുനിന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ധവാന്‍ 25 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും അടക്കമാണ് 36 റണ്‍സെടുത്തത്. രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും 9 വീതം റണ്‍സെടുത്തു. റിഷഭ് പന്ത് (19) വീണ്ടും നിരാശപ്പെടുത്തി. ശ്രേയസ് അയ്യര്‍ അഞ്ചും ക്രുണാല്‍ പാണ്ഡ്യ നാലും റണ്‍സെടുത്ത് പുറത്തായി.

അവസാന ഓവറുകളില്‍ റണ്‍നിരക്കുയര്‍ത്താനുള്ള ശ്രമത്തില്‍ രവീന്ദ്ര ജഡേജയും (19) മടങ്ങി. പാണ്ഡ്യ 14 റണ്‍സെടുത്ത് പുറത്തായി.

ദക്ഷിണാഫ്രിക്കയ്ക്കായി ഫോര്‍ട്ടിനും റബാദയും ഹെന്റിക്വസും രണ്ട് വീതം വിക്കറ്റെടുത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യ ടി-20 മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം ടി-20 യില്‍ ഇന്ത്യ ജയിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more