| Thursday, 6th October 2022, 4:21 pm

മഴ മാറി; 40 ഓവറാക്കി കളി തുടങ്ങി; സഞ്ജു ടീമില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്ക് ബാറ്റിങ്. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മഴയെത്തുടര്‍ന്ന് നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം വൈകി ആരംഭിച്ചതിനാല്‍ 40 ഓവറാണ് ഒരു ഇന്നിങ്‌സ്. ഒന്നാം ഓവര്‍ മുതല്‍ എട്ടാം ഓവര്‍ വരെയാണ് ആദ്യ പവര്‍പ്ലേ. ഒരു ബൗളര്‍ക്ക് പരമാവധി എട്ട് ഓവര്‍ എറിയാം. മൂന്നാം പവര്‍പ്ലേ അവസാന എട്ട് ഓവറുകളിലായിരിക്കും.

ഈ മത്സരത്തില്‍ യുവതാരം ഋതുരാജ് ഗെയ്ക്വാദ് ഏകദിനത്തില്‍ ഇന്ത്യക്കായി അരങ്ങേറും. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെ സ്ഥാനം പിടിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയുടെ ഡ്വെയ്ന്‍ പ്രിട്ടോറിയസ് പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായി. പകരക്കാരനായി മാര്‍കോ ജാന്‍സനെ ദക്ഷിണാഫ്രിക്ക ടീമില്‍ ഉള്‍പ്പെടുത്തി. അവസാനം വിവരം കിട്ടുമ്പോള്‍ നാല് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 13 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.

ടീം ഇന്ത്യ

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഷാര്‍ദൂല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയി, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്.

ദക്ഷിണാഫ്രിക്ക ടീം

തെംബ ബാവുമ (ക്യാപ്റ്റന്‍), ജാനേമന്‍ മലന്‍, ക്വിന്റന്‍ ഡി കോക്ക്, എയ്ഡന്‍ മര്‍ക്രം, ഹെന്റിച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍ണല്‍, കേശവ് മഹാരാജ്, കഗിസോ റബാദ, ലുങ്കി എന്‍ഗിഡി, ടബ്രിസ് ഷംസി.

CONTENT HIGLIGHT: india vs south africa one day cricket update sanju samson
We use cookies to give you the best possible experience. Learn more