Cricket
ഇങ്ങനെയൊന്ന് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ രണ്ടാം തവണ; ചരിത്ര നിമിഷവുമായി ശ്രേയങ്കയുടെ പന്തുകൾ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jun 23, 10:49 am
Sunday, 23rd June 2024, 4:19 pm

സൗത്ത് ആഫ്രിക്ക വിമണ്‍സും-ഇന്ത്യ വിമണ്‍സും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പോസ് നേടിയ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി ആദ്യ ഓവര്‍ എറിഞ്ഞത് ശ്രയങ്ക പാട്ടീല്‍ ആയിരുന്നു. ചരിത്രത്തില്‍ രണ്ടാം തവണയാണ് വിമണ്‍സ് ഏകദിനത്തില്‍ ഒരു സ്പിന്നര്‍ ഇന്ത്യയ്ക്കായി ഓപ്പണിങ് ബൗള്‍ ചെയ്യുന്നത്. ഇതിനുമുമ്പ് 2012ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ ഗൗഹര്‍ സുല്‍ത്താനെയാണ് ആദ്യമായി ഓപ്പണിങ് ബൗള്‍ എറിഞ്ഞത്. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു സംഭവം ഇന്ത്യന്‍ ക്രിക്കറ്റില്‍ ആവര്‍ത്തിക്കപ്പെടുന്നത്.

സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ലൗറയും ടാസ്മിന്‍ ബ്രിട്‌സും ചേര്‍ന്ന് 102 റണ്‍സിന്റെ കൂട്ടുകെട്ടാണ് നേടിയത്. ലൗറ 57 പന്തില്‍ 61 റണ്‍സാണ് നേടിയത്. ഏഴ് ഫോറുകളാണ് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്. ടാസ്മിന്‍ 66 പന്തില്‍ 38 റണ്‍സും നേടി.

ഇന്ത്യന്‍ ബൗളിങ്ങില്‍ അരുന്ധതി റെഡ്ഡി രണ്ട് വിക്കറ്റും ശ്രയങ്ക പാട്ടീല്‍, പൂജ വസ്ത്രക്കര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. നിലവില്‍ കളി തുടരുമ്പോള്‍ 37 ഓവറില്‍ 157 റണ്‍സിന് അഞ്ച് വിക്കറ്റുകള്‍ എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. 17 പന്തില്‍ മൂന്ന് റണ്‍സുമായി നോണ്ടുമിസോ ഷാഗസെയും 31 പന്തില്‍ 21 റണ്‍സുമായി നദീന്‍ ഡി ക്ലര്‍ക്കുമാണ് ക്രീസില്‍.

 

Content Highlight: India vs South Africa Match Historical Moment