| Friday, 4th October 2019, 12:43 pm

ഒന്നാം ടെസ്റ്റ്; എല്‍ഗറും ഡുപ്ലെസിയും പൊരുതുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

വിശാഖപട്ടണം:ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തിരിച്ചടിയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക നിലയുറപ്പിക്കുന്നു. ഡീന്‍ എല്‍ഗര്‍-ഫാഫ് ഡുപ്ലെസി കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. 63 റണ്‍സിനിടെ നാലു വിക്കറ്റ് നഷ്ടത്തില്‍ നിന്ന ദക്ഷിണാഫ്രിക്കയെ ഇരുവരും ചേര്‍ന്ന് തിരികെ പിടിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിന് 174 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 92 റണ്‍സുമായി എല്‍ഗറും 55 റണ്‍സുമായി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുമാണ് ക്രീസില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറിനേക്കാള്‍ 349 റണ്‍സ് പിറകിലാണ് നിലവില്‍ സന്ദര്‍ശകര്‍. 18 റണ്‍സെടുത്ത ടെംബ ബവുമയുടെ വിക്കറ്റാണ് മൂന്നാം ദിനം ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. ഇഷാന്ത് ശര്‍മക്കാണ് വിക്കറ്റ്.

എയ്ഡന്‍ മാര്‍ക്രം (5), ത്യൂനിസ് ഡി ബ്രുയിന്‍ (4), ഡെയ്ന്‍ പിഡ്റ്റ് (0) എന്നിവരുടെ വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ദിനത്തില്‍ തന്നെ നഷ്ടമായിരുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ മായങ്ക് അഗര്‍വാളിന്റെ ഇരട്ടസെഞ്ചുറിയുടെയും രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെയും മികവില്‍ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ ഏഴിന് 502 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.

358 പന്തില്‍ അഞ്ചു സിക്‌സും 22 ബൗണ്ടറികളുമടക്കമാണ് മായങ്ക് ആദ്യ ഇരട്ട സെഞ്ചുറി കുറിച്ചത്. പുറത്താകുമ്പോള്‍ 371 പന്തില്‍ 215 റണ്‍സായിരുന്നു മായങ്ക് നേടിയത്. 244 പന്തില്‍ ആറു സിക്‌സും 23 ബൗണ്ടറികളുമടക്കം രോഹിത് 176 റണ്‍സെടുത്തു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more