| Tuesday, 28th December 2021, 11:11 pm

ഷമി ഹീറോയാടാ ഹീറോ; ബൗളര്‍മാരുടെ മികവില്‍ സൗത്ത് ആഫ്രിക്ക ചാരം; ഷമിക്ക് 5 വിക്കറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

കേപ് ടൗണ്‍: ബൗളര്‍മാരുടെ മികവില്‍ ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭരാക്കി ഇന്ത്യ. അഞ്ചു വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമിയടക്കമുള്ള ബൗളര്‍മാര്‍ കളം നിറഞ്ഞാടിയപ്പോള്‍ ആദ്യ ടെസ്റ്റില്‍ 146 വ്യക്തമായ ലീഡാണ് ഇന്ത്യ നേടിയിരിക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 327 റണ്‍സ് നേടിയപ്പോള്‍ സൗത്ത് ആഫ്രിക്കയുടെ പോരാട്ടം 197 റണ്‍സിലൊതുങ്ങുകയായിരുന്നു. അഞ്ച് വിക്കറ്റുമായി മുഹമ്മദ് ഷമി ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ചപ്പോള്‍ രണ്ട് വിക്കറ്റ് വീതം നേടി ജസ്പ്രീത് ബുംറയും ഷാര്‍ദുല്‍ താക്കൂറും ഒരു വിക്കറ്റ് നേടി മുഹമ്മദ് സിറാജും ദക്ഷിണാഫ്രിക്കയുടെ പതനം പൂര്‍ത്തിയാക്കി.

ഷമിക്ക് അഞ്ചുവിക്കറ്റ്; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 146 റൺസ് ലീഡ്

52 റണ്‍സ് നേടിയ തെംബ ബെവുമയും 34 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കുമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ കുറച്ചെങ്കിലും പിടിച്ചു നിന്നത്. നായകന്‍ എല്‍ഗാര്‍ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ ഐയ്ഡന്‍ മര്‍ക്രം 13 റണ്‍സുമെടുത്ത് പുറത്തായി. എല്‍ഗറിനെ ബുംറയും മര്‍ക്രമിനെ ഷമിയുമാണ് മടക്കിയത്.

146 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സാണ് നേടിയിരിക്കുന്നത്. മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുന്നത്. ഒന്നാം ഇന്നിംഗ്‌സില്‍ മായങ്കിന്റെ പുറത്താവല്‍ ഏറെ വിവാദമായിരുന്നു.

നിലവില്‍ ഓപ്പണര്‍ കെ.എല്‍. രാഹുലും ഷാര്‍ദുല്‍ താക്കൂറുമാണ് ക്രീസില്‍.

കെ. എല്‍. രാഹുലിന്റെ സെഞ്ച്വറിയുടെയും മായങ്ക് അഗര്‍വാളിന്റെ അര്‍ധ സെഞ്ച്വറിയുടെയും ബലത്തിലാണ് ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 327 റണ്‍സെടുത്തത്.

ക്യാപ്റ്റന്‍ കോഹ്‌ലിക്ക് നിര്‍ണായകമായ പരമ്പരയാണിത്. ഏകദിനത്തിലെയും ടി20യിലെയും ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞതിന് ശേഷമുള്ള കോഹ്‌ലിയുടെ ആദ്യ പരമ്പരയാണിത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

content highlight: India vs South Africa first test, India with a solid lead of 146 runs

Latest Stories

We use cookies to give you the best possible experience. Learn more