കേപ് ടൗണ്‍: ബൗളര്‍മാരുടെ മികവില്‍ ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭരാക്കി ഇന്ത്യ. അഞ്ചു വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമിയടക്കമുള്ള ബൗളര്‍മാര്‍ കളം നിറഞ്ഞാടിയപ്പോള്‍ ആദ്യ ടെസ്റ്റില്‍ 146 വ്യക്തമായ ലീഡാണ് ഇന്ത്യ നേടിയിരിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 327 റണ്‍സ് നേടിയപ്പോള്‍ സൗത്ത് ആഫ്രിക്കയുടെ പോരാട്ടം 197 റണ്‍സിലൊതുങ്ങുകയായിരുന്നു. അഞ്ച് വിക്കറ്റുമായി മുഹമ്മദ് ഷമി ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ചപ്പോള്‍ രണ്ട് വിക്കറ്റ് വീതം നേടി ജസ്പ്രീത് ബുംറയും ഷാര്‍ദുല്‍ താക്കൂറും ഒരു വിക്കറ്റ് നേടി മുഹമ്മദ് സിറാജും ദക്ഷിണാഫ്രിക്കയുടെ പതനം പൂര്‍ത്തിയാക്കി.
52 റണ്‍സ് നേടിയ തെംബ ബെവുമയും 34 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കുമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ കുറച്ചെങ്കിലും പിടിച്ചു നിന്നത്. നായകന്‍ എല്‍ഗാര്‍ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ ഐയ്ഡന്‍ മര്‍ക്രം 13 റണ്‍സുമെടുത്ത് പുറത്തായി. എല്‍ഗറിനെ ബുംറയും മര്‍ക്രമിനെ ഷമിയുമാണ് മടക്കിയത്.
After a fabulous innings from Rahul on Day 1,an outstanding display of seam bowling from Shami. 5 wkts and a great way to get to 200 Test Wickets.
With his fine spell,India take a commanding 130 run lead. Wishing for the batsman to capitalise & set a big target for South Africa pic.twitter.com/UheFlIZXo9
146 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സാണ് നേടിയിരിക്കുന്നത്. മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുന്നത്. ഒന്നാം ഇന്നിംഗ്‌സില്‍ മായങ്കിന്റെ പുറത്താവല്‍ ഏറെ വിവാദമായിരുന്നു.