ആദ്യ മത്സരത്തിന് പുറമെ രണ്ടാം മത്സരത്തിലും സൂപ്പര്‍ അരങ്ങേറ്റം; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ
Sports News
ആദ്യ മത്സരത്തിന് പുറമെ രണ്ടാം മത്സരത്തിലും സൂപ്പര്‍ അരങ്ങേറ്റം; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th December 2023, 5:26 pm

 

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ നേടിയ ആധികാരിക വിജയം ആവര്‍ത്തിക്കാനും രണ്ടാം മത്സരവും വിജയിച്ച് മൂന്നാം ഏകദിനത്തിന് കാത്തുനില്‍ക്കാതെ പരമ്പര സ്വന്തമാക്കാനുമാണ് ഇന്ത്യ ഒരുങ്ങുന്നത്.

ഫിനിഷറുടെ റോളില്‍ ഇന്ത്യ കണ്ടെത്തിയ സൂപ്പര്‍ താരം റിങ്കു സിങ്ങിന്റെ ഏകദിന അരങ്ങേറ്റത്തിന് കൂടിയാണ് സെന്റ് ജോര്‍ജ്‌സ് ഓവല്‍ സാക്ഷ്യം വഹിച്ചത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ യുവതാരം സായ് സുദര്‍ശനും അരങ്ങേറ്റം കുറിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന 400ാം താരമാണ് സുദര്‍ശന്‍. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.

🚨 Toss & Team News

South Africa elected to bowl and here’s India’s Playing XI for the second ODI 🔽

Follow the Match ▶️ https://t.co/p5r3iTdngR#TeamIndia | #SAvIND pic.twitter.com/hB9h1XUBrm

അതേസമയം, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ആദ്യ വിക്കറ്റ് ഇതിനോടകം തന്നെ നഷ്ടമായിരിക്കുകയാണ്. രണ്ട് പന്തില്‍ നാല് റണ്‍സ് നേടിയ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നാന്ദ്രേ ബര്‍ഗറിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് ഗെയ്ക്വാദ് പുറത്തായത്.

ഈ പരമ്പരയിലെ ആദ്യ മത്സരത്തിലും ഗെയ്ക്വാദ് പരാജയപ്പെട്ടിരുന്നു. പത്ത് പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗെയ്ക്വാദിന് സ്വന്തമാക്കാന്‍ സാധിച്ചത്.

അതേസമയം, നിലവില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ 36 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 24 പന്തില്‍ 23 റണ്‍സുമായി സായ് സുദര്‍ശനും 22 പന്തില്‍ ഏഴ് റണ്‍സുമായി തിലക് വര്‍മയുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, സഞ്ജു സാംസണ്‍, കെ.എല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ടോണി ഡി സോര്‍സി, റിസ ഹെന്‍ഡ്രിക്‌സ്, റാസ് വാന്‍ ഡെര്‍ ഡസന്‍, ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വിയാന്‍ മുള്‍ഡര്‍, നാന്ദ്രേ ബര്‍ഗര്‍, ലിസാഡ് വില്യംസ്, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്.

 

Content highlight: India vs South Africa 2nd ODI, Rinku Singh makes his ODI debut